മഹീന്ദ്ര എക്സ്.ഇ.വി 9എസ്
രാജ്യത്തെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ്.യു.വിയെ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 19.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. മഹീന്ദ്രയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ 'ഇൻഗ്ലോ' അടിസ്ഥാനമാക്കി നിർമിക്കുന്ന മൂന്നാമത്തെ വാഹനമാണ് എക്സ്.ഇ.വി 9എസ്. വാഹനത്തിന്റെ ബുക്കിങ് 2026 ജനുവരി 14 ആരംഭിച്ച് 2026 ജനുവരി 23ന് ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
സ്‌പോർട്ടി ഡിസൈനിൽ വിപണിയിലെത്തുന്ന മഹീന്ദ്ര എക്സ്.ഇ.വി 9 എസിന്റെ മുൻവശത്തായി ബ്ലാങ്ക്ഡ്-ഔട്ട് ഗ്രിൽ, 'എൽ' ഷേപ്പിൽ എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, ലംബമായി അടുക്കി വെച്ചതുപോലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ നൽകിയിരിക്കുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകളും എയ്‌റോ-സ്റ്റൈൽ അലോയ് വീലുകളോടൊപ്പം റൂഫ് റൈൽസ്, ഷാർക്-ഫിൻ ആന്റിന എന്നിവയും രണ്ട് വശങ്ങളിലുമായി മഹീന്ദ്രയുടെ ലോഗോയും എക്സ്റ്റീരിയറിലെ പ്രത്യേകതകളാണ്.
എക്സ്.ഇ.വി 9 എസിന്റെ റിയർ സീറ്റുകളിലും പ്രീമിയം ഫീച്ചറുകളാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് പവർ ബോസ് മോഡ്, വെന്റിലേറ്റഡായിട്ടുള്ള രണ്ടാം നിരയിലെ സീറ്റുകളിൽ ചാരിയിരുന്ന് സ്ലൈഡ് ചെയ്യാൻ സാധിക്കുന്നവയാണ്. കൂടാതെ സ്വകാര്യതക്കായി ഡെഡിക്കേറ്റഡ് സൺഷെഡുകളും നൽകിയിരിക്കുന്നു. ഇതോടൊപ്പം ഡാഷ്ബോർഡിൽ വ്യാപിച്ചുകിടക്കുന്ന കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ-സ്ക്രീൻ ലേഔട്ട് വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.
വയർലെസ്സ് ഫോൺ ചാർജിങ്ങിൽ "ലൈവ് യുവർ മൂഡ്' ഇന്റർഫേസിൽ മൂന്ന് ആമ്പിയന്റ് മോഡുകൾ ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയാം. കൂടാതെ ഡോൾബി അറ്റ്മോസ് 16 സ്പീക്കർ ഹർമൻ കാർഡോൺ ഓഡിയോ സിസ്റ്റം, 5ജി കണക്ടിവിറ്റിയോടെ 31.24 സെന്റിമീറ്ററിന്റെ മൂന്ന് ഇൻഫോടൈന്മെന്റ് സിസ്റ്റം, ആമ്പിയന്റ് ലൈറ്റിങ്, സ്മാർട്ട് ക്ലൈമറ്റ് കണ്ട്രോൾ, പനോരാമിക് സൺറൂഫ് തുടങ്ങിയവ ഉൾവശത്തെ പ്രത്യേകതകളാണ്.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉയർന്ന വകഭേദങ്ങളിൽ ഡ്രൈവർക്ക് കാൽമുട്ട് കവർ ചെയ്യുന്ന എയർബാഗ് ഉൾപ്പെടെ ഏഴ് എയർബാഗുകൾ എസ്.യു.വി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ, ഡ്രൈവർ ഉറക്കം തൂങ്ങിയാൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം, ലെവൽ 2 ADAS, സെക്യൂർ 360 സ്യൂട്ട്, ലൈവ് വ്യൂ, വിഡിയോ റെക്കോർഡിങ്, റിമോട്ട് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ആധുനിക സുരക്ഷാ ഫീച്ചറുകൾ എക്സ്.ഇ.വി 9എസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻഗ്ലോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി മഹീന്ദ്ര നിർമിച്ച ബി.ഇ 6, എക്സ്.ഇ.വി 9ഇ മോഡലുകളിൽ നൽകിയിട്ടുള്ള 59 kWh, 79 kWh ബാറ്ററി പാക്കുകൾ അതേപടി എക്സ്.ഇ.വി 9 എസിലും മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഈ രണ്ട് ബാറ്ററി പാക്കുകൾ കൂടാതെ 70 kWh ഒരു പുതിയ ബാറ്ററി പാക്ക് കൂടെ എക്സ്.ഇ.വി 9എസിന് ലഭിക്കുന്നു. ആദ്യ 59 kWh ബാറ്ററി പാക്ക് 170 kW ഉയർന്ന പവർ ഉത്പാദിപ്പിക്കും. 70 kWh ബാറ്ററി പാക്ക് 180 kW, 79 kWh ബാറ്ററി പാക്ക് 210 kW പീക് പവറും യഥാക്രമം ഉത്പാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.