ലണ്ടനിൽ നിന്ന് മോഷ്ടിച്ച ആഡംബര കാർ "ബെന്റ്ലി മുൽസാൻ" കറാച്ചിയിൽ കണ്ടെത്തി

ഇസ്ലാമാബാദ്: ലണ്ടനിൽ നിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന ആഡംബര കാർ "ബെന്റ്ലി മുൽസാൻ" കണ്ടെടുത്തത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കലക്ടറേറ്റ് ഓഫ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (സി.സി.ഇ) നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്.

വി.ഐ.എൻ നമ്പർ എസ്.സി.ബി.ബി.എ 63വൈ 7എഫ്‌.സി 001375, എഞ്ചിൻ നമ്പർ സി.കെ.ബി 304693 ചാരനിറത്തിലുള്ള ബെന്റ്ലി മുൽസാൻ - വി 8 ഓട്ടോമാറ്റിക് കാറാണ് കറാച്ചിയിലെ ഡി.എച്ച്.എയിൽ നിന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ പരിശോധനയാണ് കറാച്ചിയിൽ നടന്നത്.

തുടർന്ന് ഒരു വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. വാഹനം കൈവശം വെച്ചയാളെ കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ചോദ്യം ചെയ്യലിൽ, മറ്റൊരു വ്യക്തിയാണ് കാർ തനിക്ക് വിറ്റതെന്ന് ഉടമ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതേസമയം, വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്‌തിരിക്കുന്ന ആഷ് ഗ്രേ നിറത്തിലുള്ള ബെന്റ്‌ലി കാർ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് ലോറിയിലേക്ക് കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ ഒരാൾ ട്വീറ്ററിൽ പങ്ക് വെച്ചു.

Tags:    
News Summary - Luxury car Bentley Mulsanne stolen from London recovered in Karachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.