70ൻെറ നിറവിൽ ലാൻഡ്​ ക്രൂയിസർ; പ്രാഡോയുടെ പ്രത്യേക പതിപ്പ്​ പുറത്തിറക്കി

ഏത്​ കുന്നും കാടും മരുഭൂമിയും കീഴടക്കുന്ന എസ്​.യു.വികളുടെ രാജാവായ ലാൻഡ്​ ക്രൂയിസർ എന്ന വാഹനം പിറവികൊണ്ടിട്ട്​ 70 വർഷമാകുന്നു. ഇതിൻെറ ഭാഗമായി ലാൻഡ്​ ക്രൂയിസർ പ്രാഡോയുടെ പ്രത്യേക പതിപ്പ്​ പുറത്തിറക്കിയിരിക്കുകയാണ്​ ടൊയോട്ട.

പുതുതലമുറ ലാൻഡ്​ ക്രൂയിസർ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുകയാണ്​. ഇതിന്​ മുന്നോടിയായിട്ടാണ് നിലവിലെ മോഡലിൻെറ​ 70ാം വാർഷിക പ്രത്യേക പതിപ്പ്​ പുറത്തിറക്കിയത്​.


ഈ മോഡലിൽ എൽ പാക്കേജ് വേരിയൻറില്‍ ലഭിക്കുന്ന എല്ലാ ആഡംബര ഫീച്ചറുകളും സൗന്ദര്യവർധക മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. വാഹനത്തിൻെറ​ ഗ്രില്ലില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ വന്നു​. ഹെഡ്‌ലൈറ്റ് ട്രിം, ഫോഗ് ലൈറ്റിൻെറ ഭാഗങ്ങൾ, മിററുകളുടെ പുറത്ത്​, റൂഫ് റെയിലിൽ, റിയര്‍ ഹാച്ച് ട്രിം എന്നിവടങ്ങളിലും ബ്ലാക്ക് നിറം വന്നിരിക്കുന്നു. ബ്ലാക്ക്‌ ഫിനിഷുള്ള 12 സ്പോക്ക് അലോയ്​ വീലും 18 ഇഞ്ച് ടയറുകളും പ്രധാന സവിശേഷതയാണ്.

ഇൻറീരിയറിലും മാറ്റങ്ങൾ ഏറെയുണ്ട്​. സീറ്റുകള്‍, സെൻറര്‍ കണ്‍സോള്‍, കാല്‍മുട്ട് പാഡുകള്‍, ഡോർ പാനലുകള്‍ എന്നിവയിലെല്ലാം ഇളം ബ്രൗണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഇടംപിടിച്ചു.

പാസഞ്ചര്‍ ഭാഗത്ത് ഡാഷ്ബോര്‍ഡിൽ ബ്രഷ്-ഫിനിഷ് സില്‍വര്‍ നിറമുള്ള ട്രിമ്മും മനോഹരമാണ്​. വാഹനത്തിൻെറ ആക്‌സസറീസുകളിലും പുതുമയുണ്ട്​. പ്രത്യേക പതിപ്പിൻെറ ലോഗോ അടങ്ങിയ 70ാം വാര്‍ഷിക ബാഡ്​ജും ഫ്​​േളാര്‍ മാറ്റുകളും വാഹനത്തെ വ്യത്യസ്​തമാക്കുന്നു.


വൈറ്റ് പേള്‍ ക്രിസ്റ്റല്‍, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, റെഡ് മൈക്ക, അവ​േൻറാ-​ഗ്രേഡ്​ ബ്രോൺസ്​ എന്നീ നിറങ്ങളിൽ ഈ മസിൽമാൻ ലഭ്യമാണ്​. കൂടാതെ അഞ്ച്​, ഏഴ്​ സീറ്റുകളിലും വാഹനം ലഭിക്കും. അതേസമയം എൻജിനില്‍ മാറ്റൊമൊന്നുമില്ല. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എൻജിന്‍ എന്നിവയാണ്​ കരുത്തേകുന്നത്​.

പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍ എൽ.സി300 2021 ജൂണ്‍ ഒമ്പതിന് ആഗോളതലത്തില്‍ അരങ്ങേറുമെന്നാണ്​ റിപ്പോർട്ട്​​. ടി.എൻ.ജി.എ പ്ലാറ്റ്‌ഫോമിലാകും ഈ മോഡൽ ഒരുങ്ങുന്നത്. 3.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എൻജിന്‍, 3.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എൻജിന്‍ എന്നിവയായിരിക്കും ഉണ്ടാവുക.


70ൻെറ ചെറുപ്പം

കൃത്യമായി പറഞ്ഞാല്‍ 1951ലാണ് ടൊയോട്ട ആദ്യ ലാന്‍ഡ് ക്രൂയി​സറിനെ ജപ്പാനില്‍ പുറത്തിറക്കുന്നത്. അക്കാലത്ത് തന്നെ ആസ്ട്രേലിയയിലും സുഡാനിലും വാഹനം ഹിറ്റായി. പിന്നീട് പല മാറ്റങ്ങളോടെ ലാന്‍ഡ് ക്രൂയിസറുകള്‍ പുറത്തിറങ്ങി.

1984ല്‍ ലാന്‍ഡ് ക്രൂയ്​സറുകളിലെ താരമായ 70യെ കമ്പനി അവതരിപ്പിച്ചു. ടൊയോട്ട ഏറ്റവും കൂടുതല്‍ കാലം ഒരേ പേരില്‍ പുറത്തിറക്കിയ വാഹനമായിരുന്നു ലാന്‍ഡ് ക്രൂയിസര്‍ 70. 2004ല്‍ ഇതിന്‍െറ ഉൽപ്പാദനം നിര്‍ത്തി. എന്നാൽ, 2014ൽ ഇതിൻെറ 30ാം വാർഷികത്തോടനുബന്ധിച്ച്​ ഈ മോഡലിനെ വീണ്ടും പുറത്തിറക്കിയിരുന്നു.

Tags:    
News Summary - Land Cruiser in its 70s; A special edition of the Prado has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.