സെൽറ്റോസിന്​ നീളം കൂടി; ആനിവേഴ്​സറി എഡിഷനുമായി കിയ

2009ലാണ്​ കിയ മോ​േട്ടാഴ്​സ്​ തങ്ങളുടെ ഇന്ത്യയിലെ ആദ്യ വാഹനമായ സെൽറ്റോസ്​ അവതരിപ്പിച്ചത്​. പുറത്തിറങ്ങി ഒറ്റ വർഷത്തിനകം വാഹനം രാജ്യത്തെ ബെസ്​റ്റ്​ സെല്ലറുകളിൽ ഒന്നായി വാഹനം മാറി. ഇപ്പോൾ സെൽറ്റോസി​െൻറ ആനിവേഴ്​സറി എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. സാധാരണ പതിപ്പിനേക്കാൾ 60 മില്ലീമീറ്റർ നീളം കൂടുതലുള്ള വാഹനമാണ്​ വാർഷികപ്പതിപ്പായി​ എത്തുക. മൂന്ന്​ വേരിയൻറുകളിലാണ്​ ആനി​വേഴ്​സറി എഡിഷനെ ഒരുക്കിയിരിക്കുന്നത്​. 13.75 ലക്ഷം രൂപയിൽ വില ആരംഭിക്കും. ഡീസൽ വേരിയൻറിന്​ 14.85 ലക്ഷം വിലവരും. ആനി​വേഴ്​സറി എഡിഷ​െൻറ വിൽപ്പന രാജ്യത്ത്​ ആരംഭിച്ചിട്ടുണ്ട്​.


പ്രത്യേകതകൾ

സാധാരണ സെൽറ്റോസുകളേക്കാൾ നിരവധി സവിശേഷതകളുള്ള വാഹനമാണ്​ വാർഷിക പതിപ്പായി അവതരിപ്പിച്ചിരിക്കുന്നത്​ ​. സിൽവർ ഡിഫ്യൂസർ ഫിന്നുകളുള്ള ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സിൽവർ ഡിഫ്യൂസർ ഫിന്നുകളുള്ള റേവൻ ബ്ലാക്ക് റിയർ സ്‌കിഡ് പ്ലേറ്റ്, പുതിയ ഫോഗ് ലാമ്പ് കൺസോൾ, ഇരട്ട മഫ്ലർ, സെൽറ്റോസ് ലോഗോയോടുകൂടിയ സൈഡ് സിൽ, 17 ഇഞ്ച് റേവൻ ബ്ലാക്ക് അലോയ് വീലുകൾ, സെൻറർ വീൽ ക്യാപ് എന്നിവ പ്രത്യേകതകളാണ്​. സാധാരണ സെൽറ്റോസിനേക്കാൾ 60 മില്ലീമീറ്റർ നീളം കൂടിയ വാഹനമാണിത്​. പിന്നിൽ 'ഒന്നാം വാർഷിക പതിപ്പ്' എന്ന്​ രേഖപ്പെടുത്തിയ പ്രത്യേക ബാഡ്‌ജും ഉണ്ട്.

ഉള്ളിലെ മാറ്റങ്ങളിൽ പ്രധാനം കറുത്തനിറത്തിലുള്ള സിംഗിൾ ടോൺ ഇൻറീരിയറാണ്​. ഹണികോമ്പ്​ പാറ്റേണിലുള്ള കറുത്ത ലെതർ സീറ്റുകളും മറ്റ്​ മോഡലുകളിൽ ഇതുവരെ അവതരിപ്പിക്കാത്തതാണ്​. കിയയുടെ വിപണിയിലെ പവർ പ്ലെയറാണ് സെൽറ്റോസ്. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ശക്തമായ സ്​ഥാനം സൃഷ്ടിക്കാൻ കഴിഞ്ഞ വാഹനമാണിത്​. ആകർഷണീയമായ രൂപവും ഫീച്ചറുകളുടെ ആധിക്യവുംകൊണ്ട്​ സമ്പന്നമാണ്​ കിയ സെൽറ്റോസ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.