പുതിയ കാർ സ്വന്തമാക്കി സെയ്ഫ്-കരീന ദമ്പതികൾ; വില രണ്ടുകോടി
ബെൻസിന്റെ ആഡംബര സെഡാൻ എസ് ക്ലാസ് സ്വന്തമാക്കി ബോളിവുഡ് താര ദമ്പതിമാരായ സെയ്ഫ് അലി ഖാനും കരീന കപൂറും. മെഴ്സിഡീസ് ബെൻസ് എസ് 350 ഡി എന്ന മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം. ഏകദേശം രണ്ടു കോടി രൂപയാണ് വാഹനത്തിൻന്റെ വില വരുന്നത്.
ജർമൻ ആഡംബര കാർ നിമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസിന്റെ വാഹന നിരയിലെ തിലകക്കുറിയാണ് എസ്-ക്ലാസ്. 'ലോകത്തിലെ ഏറ്റവും മികച്ച കാർ' എന്നാണ് ഓരോ എസ്-ക്ലാസ് തലമുറയും അറിയപ്പെടുന്നത്. മെഴ്‌സിഡസ് പുതുതായി വികസിപ്പിക്കുന്ന എല്ലാ വാഹന ടെക്നോളജികളും ആദ്യം ഇടം പിടിക്കുക ഇപ്പോഴും എസ്-ക്ലാസ്സിലാണ്.
എസ്-ക്ലാസ് ക്യാബിനിലെ ഏറ്റവും വലിയ മാറ്റം ഒന്നിലധികം ഡിജിറ്റൽ സ്ക്രീനുകളുടെ സങ്കരമാണ്. കൃത്യമായി പറഞ്ഞാൽ അഞ്ച്. 12.8 ഇഞ്ച് പ്രധാന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ 3ഡി വ്യൂ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയാണ് മുൻ നിര യാത്രക്കാർക്ക്. പിൻനിര യാത്രക്കാർക്ക് 3 സ്‌ക്രീനുണ്ട്. മെഴ്‌സിഡീസിന്റെ ഏറ്റവും പുതിയ എംബിയുഎക്സ് സംവിധാനം ഡ്രൈവർക്കും സഹയാത്രികനും ഏഴ് കസ്റ്റം ക്രമീകരണങ്ങളിൽ സീറ്റുകൾ ക്രമീകരിക്കാൻ സഹായിക്കുന്നു. 286 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുള്ള വാഹനത്തിന് 9 സ്പീഡ് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.
പുതിയ ബെൻസിനെക്കൂടാതെ ജീപ്പ് റാംഗ്ലർ, ഫോഡ് മസ്താങ്, ബിഎംഡബ്ല്യു 730 എൽഡി, ലാൻഡ് റോവർ വോഗ് തുടങ്ങിയ ആഡംബര വാഹനങ്ങളും താര ദമ്പതിമാരുടെ ഗാരീജിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.