ഇതിഹാസ എസ്.യു.വി സ്വന്തമാക്കാനവസരം; ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ബുക്കിങ് തുടങ്ങി

കൊച്ചി: ആഢംബര എസ്‌.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ അഞ്ചാം തലമുറ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും. പുണെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിങും ജീപ്പ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം. ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കും.

ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ഗ്രാന്‍ഡ് ചെറോക്കി. അഞ്ചാം തലമുറയിലെത്തുമ്പോള്‍ സാങ്കേതിക വിദ്യയിലും സുരക്ഷയിലും യാത്രാ സുഖത്തിലും സൗകര്യങ്ങളിലുമെല്ലാം ഒട്ടേറെ പുതുമകളുണ്ട്.

എയറോഡയനാമിക് ബോഡി സ്റ്റൈലും പുതിയ രൂപകല്‍പ്പനയും ഭാവവും വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെച്ചപ്പെടുത്തി. യാത്രികരുടെ സുരക്ഷ, യാത്രാ സുഖം, സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയാണ് പുതുതലമുറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ജീപ്പ് അവകാശപ്പെടുന്നു.


വിശാലമായ അകത്തളവും മികച്ച സുരക്ഷാ സംവിധാനങ്ങളുമാണ് അഞ്ചാം തലമുറ ഗ്രാന്‍ഡ് ചെറോക്കിയെ ആഢംബര എസ് യുവി വിഭാഗത്തില്‍ ഒരു ആഗോള ഐക്കണാക്കി മാറ്റുന്നതെന്ന് ജീപ്പ് ഇന്ത്യ മേധാവി നിപുണ്‍.ജെ.മഹാജന്‍ പറഞ്ഞു.

കൂട്ടിയിടി മുന്നറിയിപ്പ്, കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം, ബ്ലൈന്‍ഡ് സ്‌പോട്ടും വഴിയും കണ്ടെത്താനുള്ള സഹായി, ഡ്രൈവര്‍ വാണിങ് മുന്നറിയിപ്പ് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), ആക്ടീവ് നോയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഞ്ച് സീറ്റുകളിലും സീറ്റ് ബെല്‍റ്റ് ഡിറ്റക്ഷന്‍ സിസ്റ്റം, പ്രീമിയം കാപ്രി ലെതര്‍ സീറ്റുകള്‍, വിദൂരനിയന്ത്രണത്തിനുള്ള ഫുള്‍ കണ്ക്ടിവിറ്റി തുടങ്ങി ഒട്ടേറെ ഫീച്ചറുകളാണ് പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയില്‍ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Jeep Grand Cherokee bookings open, production begins in India ahead of launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.