വില കുറക്കാൻ ജീപ്പ്, ടൂ വീൽ ഡ്രൈവ് കോമ്പസ് എത്തുന്നു

കോമ്പസ് എസ്.യു.വിയുടെ ടൂ വീൽ ഡ്രൈവ് ഡീസൽ ഓട്ടോമാറ്റിക് മോഡൽ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ വാഹനഭീമനായ ജീപ്പ്. സെപ്റ്റംബർ 16ന് വാഹനത്തിന്‍റെ വില പ്രഖ്യാപിക്കും. പുതിയ ഗ്രില്ലും അലോയ് വീൽ ഡിസൈനും ലഭിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ ജീപ്പ് കോമ്പസ് ശ്രേണിയിൽ നിലവിൽ ഡീസൽ ഓട്ടോമാറ്റിക് എൻജിനിൽ 4x4 വേരിയന്‍റ് മാത്രമാണുള്ളത്. ബി.എസ്.സിക്സ് സ്റ്റേജ് 2 മാനദണ്ഡങ്ങൾ കാരണം 1.4 ടർബോ പെട്രോൾ എഞ്ചിൻ കമ്പനി നിർത്തലാക്കുകയായിരുന്നു.

ഇതോടെ വാഹനത്തിന്‍റെ ഇന്ത്യയിലെ പ്രാരംഭവില 29 ലക്ഷം രൂപ (എക്സ്-ഷോറൂം) ആയി. ഇത് കോമ്പസ് എസ്.യു.വിയുടെ വിൽപനയെ ബാധിച്ചു. ഡീസൽ ഓട്ടോമാറ്റിക് എൻജിനിലേക്ക് 2 വീൽ ഡ്രൈവ് സംവിധാനം എത്തുന്നതോടെ വിലയിൽ മാറ്റമുണ്ടാകും. ഇതിലുടെ വിപണിയിൽ വീണ്ടും ശക്തമായ സാന്നിധ്യമാവാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ഭാവിയിൽ കോമ്പസ് പെട്രോളും തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. സ്‌പോർട്ട്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ്+, ലിമിറ്റഡ്, മോഡൽ എസ് എന്നീ അഞ്ച് വകഭേദങ്ങളിൽ പുതിയ കോമ്പസ് ലഭിക്കുംഡീലർമാർ ഇതിനകം തന്നെ പുതിയ കോമ്പസിനായുള്ള അനൗദ്യോഗിക ബുക്കിങുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് വിവരം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഡെലിവറി ആരംഭിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Jeep Compass to finally get diesel 2WD automatic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.