യു.കെയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: യു.കെയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായാണ് നടപടി. ഈ വർഷം അവസാനത്തോടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രതിവർഷം യു.കെയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 2500ഓളം വാഹനങ്ങൾക്ക് ഇളവ് നൽകാനാണ് കേന്ദ്രസർക്കാറിന്റെ പദ്ധതി. നികുതിയിൽ 30 ശതമാനം വരെ ഇളവ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. 80,000 ഡോളറിന് മുകളിലുള്ള വാഹനങ്ങൾക്കാണ് ഇളവ്.

നിലവിൽ ഇറക്കുമതി ചെയ്യുന്ന 40,000 ഡോളർ വരെയുള്ള വാഹനങ്ങൾക്ക് 70 ശതമാനവും 40,000 ഡോളറിന് മുകളിലുള്ളവക്ക് 100 ശതമാനം നികുതിയുമാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്. ഇതിൽ ഇളവ് അനുവദിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ടെസ്‍ല ഉൾപ്പടെയുള്ള കമ്പനികൾക്ക് പുതിയ ഇളവിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ ഇന്ത്യയോ യു.കെയോ തയാറായിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളു​ടെ ഇറക്കുമതിക്ക്  ഇളവ് വേണമെന്ന ആവശ്യം സ്വന്തന്ത്ര വ്യാപാര കരാറിൽ യു.കെ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - India proposes slashing EV import taxes in UK free trade deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.