പുത്തൻ ഐ20 ഇന്ത്യയിൽ; ഫീച്ചറുകൾ വന്നു, ടർബോ-പെട്രോൾ എൻജിൻ പോയി

വാഹനപ്രേമികളുടെ എക്കാലത്തേയും ഇഷ്ട പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ 2023 മോഡൽ ഇന്ത്യയിൽ അവതരപ്പിച്ചു. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ സുരക്ഷയും ഫീച്ചറുകളും വർധിപ്പിച്ചാണ് പുതിയ ഐ20 എത്തിയിരിക്കുന്നത്. അതേസമയം, 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ കമ്പനി നിർത്തലാക്കി. ഇപ്പോൾ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനിൻ മാത്രമേ വാഹനം ലഭ്യമാകൂ. 83 ബി.എച്ച്.പി കരുത്തുള്ള മാനുവൽ ട്രാൻസ്മിഷനും 88 ബി.എച്ച്.പി ഉത്പാദിപ്പിക്കുന്ന IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഉള്ളത്.

ഇന്‍റീരിയർ


ഡ്യൂവൽ-ടോൺ ഗ്രേ, ബ്ലാക്ക് കളർ സ്കീമിലാണ് ഇന്റീരിയർ ഒരുക്കിയത്. 60ൽ കൂടുതൽ കണക്റ്റിങ് ഫീച്ചറുകൾ, 127 എംബഡഡ് വി.ആർ കമാൻഡുകൾ, 52 വോയ്‌സ് കമാൻഡുകൾ, 10 പ്രാദേശിക, 2 അന്തർദേശീയ ഭാഷകൾ ഉൾക്കൊള്ളുന്ന മൾട്ടിലാംഗ്വേജ് യു.ഐ പിന്തുണ, സി-ടൈപ്പ് ചാർജർ എന്നിവ പുതിയ മോഡലിലുണ്ട്. ഡ്യുവൽ ടോൺ ഗ്രേ, ബ്ലാക്ക് ഇന്റീരിയറുകൾ, സെമി ലെതർ സീറ്റുകൾ, ലെതറെറ്റ് ഡോർ ആംറെസ്റ്റ്, ലെതറിൽ പൊതിഞ്ഞ ഡി-കട്ട് സ്റ്റിയറിങ് വീൽ എന്നിവ പുതിയതാണ്. ആംബിയന്റ് ലൈറ്റിങ്, ബോസിന്‍റെ പ്രീമിയം 7 സ്പീക്കർ സിസ്റ്റം, സിംഗിൾ പാൻ സൺറൂഫ് എന്നിവയുമുണ്ട്.

എക്സ്റ്റീരിയർ


പുതിയതും മൂർച്ചയേറിയതുമായ ബമ്പറുകൾ ഉപയോഗിച്ച് മുൻവശത്തിന് കരുത്ത് കൂട്ടി. കൂടാതെ, പിൻ ബമ്പറിലും ഒരു സ്കിഡ് പ്ലേറ്റ് ഉണ്ട്.


മുൻവശത്ത് എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകൾക്കൊപ്പം വരുന്ന ഒരു പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. ഗ്രില്ലിന്‍റെ ഡിസൈനിലും മാറ്റം കാണാം. 16 ഇഞ്ച് അലോയ് വീലുകൾ നൽകിയിരിക്കുന്നു.

സുരക്ഷ


6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്‌.സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്.എ.സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വി.എസ്.എം), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (ഇ.ബി.ഡി) എന്നിവയുൾപ്പെടെ 26 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് i20 വരുന്നത്. എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളുള്ള ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ് സംവിധാനമുണ്ട്. ബർഗ്ലർ അലാറം, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, റിയർ പാർക്കിങ് കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) ഹൈലൈൻ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംങ്ഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയുണ്ട്.

ആമസോൺ ഗ്രേ, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ്, ഫയറി റെഡ് എന്നീ മോണോ കളറുകളിലും അറ്റ്‌ലസ് വൈറ്റ് + ബ്ലാക്ക് റൂഫ്, ഫിയറി റെഡ് + ബ്ലാക്ക് റൂഫ് തുടങ്ങിയ ഡ്യുവൽ ടോൺ നിറങ്ങളിലും വാഹനം സ്വന്തമാക്കാം.6.99 ലക്ഷം മുതൽ 11.01 ലക്ഷം രൂപ വരെയാണ് വില.

Tags:    
News Summary - Hyundai i20 facelift launched at ₹6.99 lakh, turbo-petrol discontinued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.