ഒരു കോടി ഉപയോക്താക്കളെ നേടി ഹോണ്ട ഷൈന്‍; 125 സി.സി വിഭാഗത്തിലാദ്യം

കൊച്ചി: ഹോണ്ടയുടെ 125 സി.സി ബൈക്കായ ഷൈന്‍ ഒരു കോടി ഉപയോക്താക്കള്‍ എന്ന അഭിമാനകരമായ നാഴിക്കല്ല് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു. ഷൈന്‍ ബ്രാന്‍ഡ് 50 ശതമാനത്തിലധികം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്​. 29 ശതമാനം ശക്തമായ വാര്‍ഷിക വളര്‍ച്ചയോടെ 125 സി.സി വിഭാഗത്തില്‍ ഉപയോക്താക്കളുടെ നമ്പര്‍ വണ്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഷൈന്‍ ഇപ്പോള്‍ ഒരു കോടി ഉപയോക്താക്കളിലേക്ക് എത്തുന്ന ആദ്യ 125 സി.സി മോട്ടോര്‍സൈക്കിള്‍ എന്ന നേട്ടവും കൈവരിച്ചിരിക്കുന്നു.

'വര്‍ഷങ്ങളായി ഷൈന് ലഭിച്ചുകൊണ്ടിരിക്കുന്ന ഉജ്ജ്വലമായ പ്രതികരണത്തിനു മുന്നില്‍ ഞങ്ങള്‍ വിനയാന്വിതരാകുന്നു. ഇന്ത്യ അതിശയകരമായ തിളക്കത്തോടെ 2022ലേക്ക് യാത്ര ചെയ്യുമ്പോള്‍, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഞങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളെ മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ട് ആഹ്ലാദിപ്പിക്കാനും ഞങ്ങള്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്.

ഷൈന്‍ എന്ന ബ്രാന്‍ഡില്‍ തങ്ങളുടെ വിലയേറിയ വിശ്വാസം അര്‍പ്പിക്കുന്ന ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഹോണ്ട കുടുംബത്തിന്റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു' -പുതിയ നേട്ടത്തെക്കുറിച്ച് പ്രതികരിക്കുന്ന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ അത്സുഷി ഒഗാത പറഞ്ഞു.

'ദശലക്ഷക്കണക്കിന് ഷൈന്‍ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച സ്‌നേഹത്തോടും വിശ്വാസത്തോടും ഞങ്ങള്‍ ബഹുമാനവും നന്ദിയുമുള്ളവരാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ഷൈന്‍ ബ്രാന്‍ഡ് നിരവധി തലമുറകളിലെ റൈഡര്‍മാരുടെ യഥാര്‍ത്ഥ പങ്കാളിയും ഇന്ത്യയിലെ 125 സി.സി വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ ടു വീലറായി മാറിയിരിക്കുന്നു.

ഉപയോക്താക്കളുടെ വിശ്വാസ്യത വിസ്മയകരമായ ഒരു ഉല്‍പന്നത്തിന്റെയും മികച്ച വില്‍പനാനന്തര സേവനത്തിന്റെയും ഫലമാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു' -ബ്രാന്‍ഡിന്റെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ യാദ് വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

Tags:    
News Summary - Honda Shine gains over one crore users; First in the 125cc category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.