അമേരിക്കൻ വിപണിയിൽ ചുവടുറപ്പിച്ച്​ ഹോണ്ട നവി

കൊച്ചി: യു.എസ് വിപണിയിൽ ഹോണ്ട നവി വാഹനങ്ങളുടെ വിതരണം ആരംഭിച്ച് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി.

2021 ജൂലൈയിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്​ സ്കൂട്ടർ ഇന്ത്യ മെക്സിക്കോയിലേക്കുള്ള സി.കെ.ഡി കിറ്റുകളുടെ കയറ്റുമതി ആരംഭിച്ചിരുന്നു. ഇതുവരെ നവി ബൈക്കുകളുടെ 5000 സി.കെ.ഡി കിറ്റുകൾ മെക്സിക്കോയിലേക്ക് അയച്ചിട്ടുണ്ട്.

സ്കൂട്ടറിന്‍റെ ഗുണങ്ങളും മോട്ടോർ സൈക്കിളിന്‍റെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഒന്നാണ് ഹോണ്ട നവി. നഗരത്തിലെ ട്രാഫിക്കിൽ അനായാസം സഞ്ചരിക്കാനും ഇടുങ്ങിയ പാർക്കിങ് സ്ഥലങ്ങളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയുന്ന വാഹനത്തിന് ഭാരവും കുറവാണ്.

2016ലാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ നവിയുടെ കയറ്റുമതി ആരംഭിച്ചത്. ഏഷ്യ, മിഡില് ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 22ലധികം രാജ്യാന്തര വിപണികളിലെ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇതിനകം നവി സ്വന്തമാക്കിയിട്ടുണ്ട്.

യു.എസ് വിപണിയിലേക്കുള്ള ഹോണ്ട നവി കയറ്റുമതി ആരംഭിച്ചതായി ഹോണ്ട മെക്സിക്കോ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്​ സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും പ്രസിഡന്‍റും സി.ഇ.ഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. പുതിയ വിപുലീകരണം ഇന്ത്യയിൽ ആഗോള ഉൽപ്പാദന നിലവാരത്തിന്‍റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൾ വീണ്ടും അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Honda Navi launches in US market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.