ദക്ഷിണേന്ത്യയിൽ രണ്ടുകോടി ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട . ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, കേരളം, കർണാടക, തമിഴ്‌നാട്, അന്തമാൻ -നികോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലാണ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രണ്ട് കോടിയുടെ വിൽപന പിന്നിട്ടത്.
17 വർഷത്തിനുള്ളിൽ ഒരു കോടി വാഹനങ്ങൾ വിറ്റഴിച്ച കമ്പനി വെറും ഏഴു വർഷംകൊണ്ടാണ് രണ്ടുകോടിയിലെത്തിയത്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി ജനപ്രിയ സ്കൂട്ടറുകളായ ആക്ടിവ, ആക്ടിവ 125 എന്നിവയ്ക്ക് ഫെബ്രുവരിയിൽ പ്രോസസിങ് ഫീസും ഡോക്യുമെന്‍റേഷൻ ചാർജും കമ്പനി ഒഴിവാക്കി.
സ്കൂട്ടർ വിഭാഗത്തിലെ ആക്ടിവ, ആക്ടിവ 125, മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഷൈൻ 125, യൂണികോൺ, എസ്പി 125 എന്നിവ ഇരുചക്ര വാഹന വിപണിയിൽ കമ്പനിയുടെ പതാകാവാഹകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.