ഒ.കെ ഗൂഗിൾ, പറഞ്ഞാൽ കേൾക്കുന്ന സിറ്റിയുമായി ഹോണ്ട; ഇനിമുതൽ 36 കണക്​ട്​ ഫീച്ചറുകൾ

സിറ്റി സെഡാനുകളിലെ കണക്​ടഡ്​ ടെക്​ ഫീച്ചറുകൾ പരിഷ്​കരിച്ച്​ ഹോണ്ട. അഞ്ചാം തലമുറ സിറ്റിയിലാകും ഇവ ലഭ്യമാവുക. നിലവിൽ സിറ്റിയിൽ ആമസോൺ അലക്​സ അധിഷ്​ടിത ഫീച്ചറുകൾ ലഭിക്കുന്നുണ്ട്​. പുതിയ പരിഷ്​കരണം ഉപഭോക്​താക്കളെ ഗൂഗ്​ൾ വോയ്‌സ് കമാൻഡുകളുമായി ഇടപഴകാൻ അനുവദിക്കുന്നു. ഹോണ്ട കണക്റ്റ് പ്ലാറ്റ്ഫോമിൽ നാല് പുതിയ കമാൻഡുകളും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്​. നിലവിലുള്ള 32 കമാൻഡുകളുടെ പട്ടികയ്ക്ക് പുറമേയാണിത്​.


ഗൂഗിൾ അസിസ്​റ്റോടുകൂടിയ ഗൂഗിൾ നെസ്​റ്റ്​ സ്പീക്കറുകൾ വഴിയോ, ആൻഡ്രോയിഡ് ഫോണുകൾ വഴിയോ ടെക്സ്റ്റ് അധിഷ്​ഠിത കമാൻഡ് പ്രവർത്തനത്തിലൂടെയോ ആണ്​ വോയ്​സ്​ കമാൻഡുകൾ പ്രവർത്തിക്കുക. ഇത് ആപ്പിളി​െൻറ ​െഎ.ഒ.എസ്​ ഇൻറർഫെയ്​സിനേയും പിന്തുണക്കും.

എസി ഓൺ / ഓഫ് ചെയ്യുക, താപനില ക്രമീകരിക്കുക, ഡോർ അടക്കുക / അൺലോക്കുചെയ്യുക, കാർ കണ്ടെത്തുക, വിദൂരമായി ബൂട്ട് തുറക്കുക, ബാറ്ററിയും ഇന്ധന നിലയും പരിശോധിക്കുക, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് 'ഒ.കെ ഗൂഗിൾ' എന്ന്​ പറഞ്ഞ ശേഷം കമാൻഡ്​ നൽകിയാൽ മതിയാകും. വാലറ്റ് അലേർട്ട്, ഫ്യൂവൽ ലോഗ് അനാലിസിസ്, മെയിൻറനൻസ് അനാലിസിസ്​, സർവ്വീസ്​ അനാലിസിസ്​ എന്നിവയാണ്​ ഹോണ്ട കണക്റ്റ് പ്ലാറ്റ്‌ഫോമിലെ പുതിയ ഫീച്ചറുകൾ. ഇന്ധന ഉപയോഗവും പരിപാലനച്ചെലവും പോലുള്ള സവിശേഷതകളുടെ ഗ്രാഫിക്കൽ വിവരങ്ങളും ഇൗ സംവിധാനം വാഗ്ദാനം ചെയ്യുന്നു.


എഞ്ചിൻ, ഗിയർബോക്സ്

അഞ്ചാം തലമുറ സിറ്റിയിൽ 121 എച്ച്പി 1.5 ലിറ്റർ പെട്രോൾ, 100 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്​. രണ്ട് എഞ്ചിനുകളും 6 സ്​പീഡ് മാനുവൽ ട്രാൻസ്​മിഷനുമായി ചേരുന്നു. പെട്രോളിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കും. 2021 ഓഗസ്റ്റിൽ അമേസ് സെഡാ​െൻറ ഫെയ്‌സ്‌ലിഫ്റ്റ് വാഹനം ഹോണ്ട പുറത്തിറക്കും. 2023 ഓടെ ഇടത്തരം എസ്‌യുവി അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവരുടെ എതിരാളിയായിരിക്കും പുതിയ എസ്​.യു.വി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.