ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച്​ ഹോണ്ട; കൂടുതൽ ആഡംബരം

ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച്​ ഹോണ്ട മോ​േട്ടാഴ്​സ്​.പ്രീമിയം സ്‌റ്റൈലിങ്, കൂടുതൽ ഫീച്ചറുകൾ എന്നിവയ്ക്കൊപ്പമാണ്​ പുതിയ ആക്​ടീവ എത്തുന്നത്. ഡ്രം ബ്രേക്ക്​ വേരിയൻറിന്​ 78,725 രൂപയും, ഡിസ്‌ക് ബ്രേക്ക്​ വേരിയന്റിന് 82,280 രൂപയുമാണ് വില. ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍, ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷന് ഒപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്. സ്‌കൂട്ടറിന്റെ ബാക്കി ഭാഗങ്ങൾ സ്റ്റാൻഡേർഡ് ആക്‌ടിവ 125 പോലെ തന്നെ തുടരുന്നു.


എല്‍ഇഡി ഹെഡ്‍ലാമ്പ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കൂട്ടറിന് ഭംഗിയേകുന്നു. ബോഡി കളർ ഗ്രാബ് റെയിലും പ്രീമിയം ഗ്രാഫിക്​സും വാഹനത്തിന്​ ലഭിക്കും. കൂടാതെ, ടെയിൽ ലാമ്പിൽ ആക്ടീവ 125 ബാഡ്​ജിങും കാണാം. പേള്‍ അമേസിങ് വൈറ്റ് ആന്‍ഡ് മാറ്റ് മാഗ്നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാവും.

ആക്ടീവ എന്ന ബ്രാന്‍ഡ് ലോഞ്ച് ചെയ്​തതുമുതല്‍ മാറ്റത്തിന്റെ യഥാര്‍ഥ വഴികാട്ടിയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ആക്ടീവ കുടുംബത്തിലേക്കുള്ള ഓരോ പുതിയ കൂട്ടിച്ചേര്‍ക്കലുകളിലും, അതിന്റെ ഉല്‍പ്പന്ന നിലവാരത്തിലും വിശ്വാസ്യതയിലുമുള്ള ആധിപത്യം ഹോണ്ട തുടര്‍ന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യഥാര്‍ഥ സഹയാത്രികന്‍ എന്ന നിലയില്‍ രാജ്യത്തുടനീളമുള്ള ടൂവീലര്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ആക്ടീവ നിറവേറ്റിയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Tags:    
News Summary - Honda Activa 125 Premium Edition launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.