ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനം ഇതാണ്​

രാജ്യത്ത്​ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമെന്ന ഖ്യാതി വീണ്ടും സ്വന്തമാക്കി ഹീറോ സ്​പ്ലെൻഡർ. പതിവുപോലെ ഹോണ്ട ആക്​ടീവയാണ്​ രണ്ടാം സ്​ഥാനത്ത്​. ഇന്ത്യൻ ഉപഭോക്​താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും ഏറ്റവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ്​ സ്പ്ലെൻഡർ. വർഷങ്ങളായി വിൽപ്പന കണക്കുകളിൽ മുന്നിലാണ്​ ഇൗ വാഹനം. ഹോണ്ട ആക്റ്റീവയെ നിരവധി തവണ പരാജയപ്പെടുത്തിയിട്ടുമുണ്ട് സ്​പ്ലെൻഡർ​.

2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഹീറോ മൊത്തം 2,378,109 ഇരുചക്രവാഹനങ്ങൾ വിറ്റു. അതിൽ 9,48,228എണ്ണവും സ്പ്ലെൻഡറാണ്​. 7,19,914 യൂനിറ്റ്​ ആക്​ടീവകൾ വിറ്റഴിച്ച ഹോണ്ട ആക്​ടീവയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഈ ഉത്സവ സീസണിൽ സ്പ്ലെൻഡർ പ്രത്യേക പരിപ്പ്​ അവതരിപ്പിച്ചിരുന്നു. പ്രത്യേക ബ്ലാക്ക് ആൻഡ് ആക്സൻറ്​ പതിപ്പാണ്​ ഇങ്ങിനെ അവതരിപ്പിച്ചത്​. നാല് വ്യത്യസ്​ത നിറങ്ങളിലും പ്രത്യേക പതിപ്പ് ലഭ്യമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.