ഹീറോ ബൈക്കുകൾക്ക്​ വിലകൂടും; എല്ലാ മോഡലുകൾക്കും ബാധകം

തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാൻ ഹീറോ മോ​േട്ടാർ കമ്പനി തീരുമാനിച്ചു. നിർമാണ സാമഗ്രികളുടെ വിലയിലുണ്ടായ വർധനയുടെയും മറ്റ് ചെലവുകളുടെയും ഫലമായാണ് വിലവർധനവെന്ന് ഹീറോ കമ്പനി അധികൃതർ അറിയിച്ചു. 2021 ജനുവരി ഒന്നുമുതൽ വിലവർധനവ്​ ബാധകമാകും. 1,500 രൂപവരെ വില ഉയരുമെന്നും വിവിധ ബ്രാൻഡുകളിൽ വർധനവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പനി പറയുന്നു.


'സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെ ചരക്ക് വിലയിൽ ക്രമാനുഗതമായ വർധനയുണ്ടായി. ഇതി​െൻറ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുകയും ഞങ്ങളുടെ മാർജിനുകൾ സംരക്ഷിക്കുകയുമാണ്​ ലക്ഷ്യം'-ഹീറോ മോട്ടോകോർപ്പ് ബുധനാഴ്​ച ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ലോക്​ഡൗണിന്​ ശേഷം വിപണി സജീവമാകാൻ തുടങ്ങു​േമ്പാഴാണ്​ പുതിയ പ്രഖ്യാപനം.

'ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് 2021 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിലവർധനവ്​ സംബന്ധിച്ച്​ ഉപഭോക്​താക്കളുമായി ഞങ്ങൾ ആശയവിനിമയം നടത്തും. യഥാസമയം ഞങ്ങളുടെ ഡീലർമാർക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും'-ഹീറോ അധികൃതർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ അടുത്തിടെ ഗ്ലോബൽ മൊബിലിറ്റി വിദഗ്​ധൻ മൈക്കൽ ക്ലാർക്കിനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചിരുന്നു. ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുടെ അധിക റോളും ഇദ്ദേഹത്തിന്​ നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.