ഹാർലിയുടെ 'നിശാചരൻ' ഇന്ത്യയിൽ​; വില 15ലക്ഷം

ഹാർലി ഡേവിഡ്സൺ നൈറ്റ്സ്റ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. നാല് മാസം മുമ്പ് നൈറ്റ്‌സ്റ്റർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു. വിഡ് ബ്ലാക്ക്, ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ നൈറ്റ്‌സ്റ്റർ ലഭ്യമാണ്. 14.99 ലക്ഷം മുതൽ 15.13 ലക്ഷം രൂപ വരെയാണ് വില.


സ്റ്റീൽ ട്യൂബുലാർ ഷാസിയെ അടിസ്ഥാനമാക്കിയാണ് നൈറ്റ്സ്റ്റർ നിർമിച്ചിരിക്കുന്നത്. പഴയ സ്‌പോർട്‌സ്‌റ്റർ മോഡലുകളേക്കാൾ ഭാരം കുറഞ്ഞ വാഹനമാണിത്. 218 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. ഭാരം കുറയാൻ കാരണം സ്റ്റീൽ ട്യൂബുലാർ ഷാസിയാണ്. മുന്നിലെ സസ്‌പെൻഷൻ 41 എംഎം ഷോവ ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ്. പിന്നിൽ ഇരട്ട ഔട്ട്‌ബോർഡും കോയിൽ സ്പ്രിംഗുകളുള്ള എമൽഷൻ ടെക്‌നോളജി ഷോക്ക് അബ്‌സോർബറുകളും ലഭിക്കും. 320 എംഎം ഫ്രണ്ട് ഡിസ്‌കും നാല് പിസ്റ്റൺ കാലിപ്പറും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള ഫ്ലോട്ടിംഗ് ഡിസ്‌ക്കും ബ്രേക്കിങ് ചുമതലകൾ നിർവഹിക്കും. എഞ്ചിൻ, ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്ന നിരവധി ഇലക്ട്രിക് റൈഡിംഗ് എയ്ഡുകളും മൂന്ന് റൈഡിങ് മോഡുകളും നൈറ്റ്സ്റ്ററിന് ലഭിക്കുന്നു.


705 എംഎം സീറ്റ് ഹൈറ്റുള്ള വാഹനമാണിത്. സീറ്റ് ഉയരം കുറവായതിനാൽ നൈറ്റ്സ്റ്ററിന് ഗ്രൗണ്ട് ക്ലിയറൻസ് 110 എംഎം മാത്രമാണ്. മുൻവശത്ത് 19 ഇഞ്ച് വീലുകളും പിന്നിൽ 16 ഇഞ്ച് വീലുകളുമാണ് നൽകിയിരിക്കുന്നത്. സ്‌പോർട്‌സ്‌റ്ററിന് സമാനമായ 11.7 ലിറ്ററാണ് ഇന്ധനടാങ്ക്.

975 സിസി 60-ഡിഗ്രി വി-ട്വിൻ മോട്ടോറാണ് ബൈക്കിന്. 7,500 ആർപിഎമ്മിൽ 90 എച്ച്പിയും 5,750 ആർപിഎമ്മിൽ 95 എൻഎമ്മും ഉത്പാദിപ്പിക്കും. DOHC എഞ്ചിൻ സ്‌പോർട്‌സ്‌റ്റർ എസ്, പാൻ അമേരിക്ക എന്നിവയ്ക്ക് സമാനമായ ഒരു വേരിയബിൾ വാൽവ് ടൈമിംഗ് സിസ്റ്റവും അവതരിപ്പിക്കുന്നു.  

Tags:    
News Summary - Harley-Davidson Nightster launched at ₹14.99 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.