പ്രതീകാത്മക ചിത്രം 

ജി.എസ്.ടി 2.0; പരിഷ്‌ക്കരിച്ച നികുതി പ്രകാരം വില കുറയുന്ന കാറുകളുടെയും ബൈക്കുകളുടെയും പട്ടിക

ജി.എസ്.ടി കൗൺസിലിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ ചരക്ക് സേവന നികുതി 2.0 രാജ്യത്ത് നാളെമുതൽ പ്രാബല്യത്തിൽ വരും. ഇത് ഓട്ടോമൊബൈൽ മേഖലയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരവും ചെലവ് കുറവും വാഗ്‌ദാനം ചെയ്യുന്നു. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലുകൾക്ക് 40,000 രൂപ മുതൽ ആരംഭിച്ച് പ്രീമിയം ആഢംബരകാറുകൾക്ക് 30 ലക്ഷം രൂപവരെയുള്ള ഇളവുകൾ പുതിയ ജി.എസ്.ടി പരിഷ്കരണത്തിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കും. മാരുതി സുസുക്കി മുതൽ റേഞ്ച് റോവർ വരെയുള്ള കാറുകൾക്കും ഹോണ്ട ഇരുചക്രവാഹനങ്ങൾക്കും ഈ ഇളവുകൾ ബാധകമാണ്.

പരിഷ്‌ക്കരിച്ച ജി.എസ്.ടി പ്രകാരം വിലകുറയുന്ന കാറുകൾ

മഹീന്ദ്ര - 1.56 ലക്ഷം രൂപവരെ

  • ബൊലേറോ നിയോ : 1.27 ലക്ഷം വരെ
  • എക്സ്.യു.വി 3 എക്സ്.ഒ : 1.40 ലക്ഷം (പെട്രോൾ), 1.56 ലക്ഷം (ഡീസൽ)
  • ഥാർ 3 ഡോർ : 1.35 ലക്ഷം വരെ
  • ഥാർ റോക്സ് : 1.33 ലക്ഷം
  • സ്കോർപിയോ ക്ലാസിക് : 1.01 ലക്ഷം വരെ
  • സ്കോർപിയോ എൻ : 1.45 ലക്ഷം
  • എക്സ്.യു.വി 700 : 1.43 ലക്ഷം വരെ

ടാറ്റ മോട്ടോർസ് - 1.55 ലക്ഷം രൂപവരെ

  • ടിയാഗോ : 75,000 രൂപവരെ
  • ടൈഗർ : 80,000 രൂപ
  • അൾട്രോസ് : 1.10 ലക്ഷം
  • പഞ്ച് : 85,000 രൂപവരെ
  • നെക്‌സോൺ : 1.55 ലക്ഷംവരെ
  • ഹാരിയർ : 1.40 ലക്ഷം
  • സഫാരി : 1.45 ലക്ഷംവരെ
  • കർവ് : 65,000 രൂപ

ടൊയോട്ട - 3.49 ലക്ഷം രൂപവരെ

  • ഫോർച്യൂണർ : 3.49 ലക്ഷം
  • ലെജൻഡർ : 3.34 ലക്ഷംവരെ
  • ഹൈലക്സ് : 2.52 ലക്ഷംവരെ
  • വെൽഫെയർ : 2.78 ലക്ഷം
  • കാമ്രി : 1.01 ലക്ഷംവരെ
  • ഇന്നോവ ക്രിസ്റ്റ : 1.80 ലക്ഷം
  • ഇന്നോവ ഹൈക്രോസ് : 1.15 ലക്ഷംവരെ
  • മറ്റ് മോഡലുകൾ : പരമാവധി 1.11 ലക്ഷംവരെ

റേഞ്ച് റോവർ - 30.4 ലക്ഷംവരെ

  • റേഞ്ച് റോവർ 4.4P SV LWB : 30.4 ലക്ഷംവരെ
  • റേഞ്ച് റോവർ 3.0D SV LWB : 27.4 ലക്ഷം
  • റേഞ്ച് റോവർ 3.0P Autobiography : 18.3 ലക്ഷംവരെ
  • റേഞ്ച് റോവർ സ്‌പോർട് 4.4 SV Edition Two : 19.7 ലക്ഷം
  • വെലാർ 2.0D/2.0P Autobiography : 6 ലക്ഷംവരെ
  • ഇവോക് 2.0D/2.0P Autobiography : 4.6 ലക്ഷം
  • ഡിഫൻഡർ മോഡലുകൾ : പരമാവധി 18.6 ലക്ഷം
  • ഡിസ്‌കവറി : 9.9 ലക്ഷം
  • ഡിസ്‌കവറി സ്‌പോർട് : 4.6 ലക്ഷംവരെ

കിയ - 4.48 ലക്ഷംവരെ

  • സോണറ്റ് : 1.64 ലക്ഷംവരെ
  • സിറോസ് : 1.86 ലക്ഷംവരെ
  • സെൽറ്റോസ് : 75,372 രൂപ
  • കാരൻസ് : 48,513 രൂപവരെ
  • കാരൻസ് ക്ലാവിസ് : 78,674 രൂപ
  • കാർണിവൽ : 4.48 ലക്ഷംവരെ

സ്കോഡ - 5.8 ലക്ഷംവരെ

  • കോടിയാഖ് : 3.3 ലക്ഷം + 2.5 ലക്ഷം ഫെസ്റ്റിവൽ ഓഫർ
  • കുഷാഖ് : 66,000 രൂപ + 2.5 ലക്ഷം ഫെസ്റ്റിവൽ ഓഫർ
  • സ്ലാവിയ : 63,000 രൂപ + 1.2 ലക്ഷം ഫെസ്റ്റിവൽ ഓഫർ

ഹ്യുണ്ടായ് - 2.4 ലക്ഷംവരെ

  • ഗ്രാൻഡ് ഐ 10 നിയോസ് : 73,808 രൂപ
  • ഓറ : 78,465 രൂപവരെ
  • എക്സ്റ്റർ : 89,209 രൂപവരെ
  • ഐ 20 : 98,053 രൂപവരെ (എൻ-ലൈൻ 1.19 ലക്ഷം)
  • വെന്യൂ : 1.23 ലക്ഷംവരെ (എൻ-ലൈൻ 1.19 ലക്ഷം)
  • വെർണ : 60,640 രൂപവരെ
  • ക്രെറ്റ : 72,145 രൂപ (എൻ-ലൈൻ 72,145 രൂപ)
  • അൽകാസർ : 75,376 രൂപവരെ
  • ടക്സൺ : 2.4 ലക്ഷം

റെനോ - 96,395 രൂപവരെ

  • കൈഗർ : 96,395 രൂപവരെ

മാരുതി സുസുകി - 2.25 ലക്ഷംവരെ

  • ആൾട്ടോ കെ10 : 40,000 രൂപവരെ
  • വാഗൺ ആർ : 57,000 രൂപ
  • സ്വിഫ്റ്റ് : 58,000 രൂപവരെ
  • സ്വിഫ്റ്റ് ഡിസയർ : 61,000 രൂപവരെ
  • ബലേനോ : 60,000 രൂപ
  • ഫ്രോങ്സ് : 68,000 രൂപവരെ
  • ബ്രെസ്സ : 78,000 രൂപ
  • ഇക്കോ : 51,000 രൂപവരെ
  • എർട്ടിഗ : 41,000 രൂപവരെ
  • സെലേറിയോ : 50,000 രൂപവരെ
  • എസ്-പ്രെസോ : 38,000 രൂപ
  • ഇഗ്‌നിസ് : 52,000 രൂപവരെ
  • ജിംനി : 1.14 ലക്ഷംവരെ
  • എക്സ് എൽ 6 : 35,000 രൂപ
  • ഇൻവിക്റ്റോ : 2.25 ലക്ഷം

നിസാൻ - 1 ലക്ഷംവരെ

  • മാഗ്‌നൈറ്റ് വിസ എംടി : 6 ലക്ഷത്തിന് താഴെവരെ
  • മാഗ്‌നൈറ്റ് സി.വി.ടി ടെക്ന : 97,300 രൂപ
  • മാഗ്‌നൈറ്റ് സി.വി.ടി ടെക്ന+ : 1,00,400 ലക്ഷം
  • സി.എൻ.ജി റെട്രോഫിറ്റ് കിറ്റ് : 71,999 രൂപവരെ

പരിഷ്‌ക്കരിച്ച ജി.എസ്.ടി പ്രകാരം വിലകുറയുന്ന ഇരുചക്രവാഹനങ്ങൾ

ഹോണ്ട - 18,887 രൂപവരെ

  • ആക്ടിവ 110 : 7,874 രൂപവരെ
  • ഡിയോ 110 : 7,157 രൂപ
  • ആക്ടിവ 125 : 8,259 രൂപ
  • ഡിയോ 125 : 8,042 രൂപ
  • ഷൈൻ 100 : 5,672 രൂപവരെ
  • ഷൈൻ 100 ഡി.എക്സ് : 6,256 രൂപ
  • ലിവോ 110 : 7,165 രൂപവരെ
  • ഷൈൻ 125 : 7,443 രൂപ
  • എസ് പി 125 : 8,447 രൂപ
  • സി ബി 125 ഹോർനെറ്റ് : 9,229 രൂപവരെ
  • യൂണികോൺ : 9,948 രൂപ
  • എസ് പി 160 : 10,635 രൂപവരെ
  • ഹോർനെറ്റ് 2.0 : 13,026 രൂപ
  • എൻ എക്സ് 200 : 13,978 രൂപവരെ
  • സി ബി 350 ഹൈനെസ്സ് : 18,598 രൂപ
  • സി ബി 350 ആർ എസ് : 18,857 രൂപ
  • സി ബി 350 : 18,887 രൂപവരെ
Tags:    
News Summary - GST 2.0; Complete list of cars and bikes whose prices will be reduced under the revised tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.