റോൾസ്​ റോയ്​സിൽ ഇനി ഡാഷ്​ ബോർഡും തിളങ്ങും; ഇല്യൂമിനേറ്റഡ്​ ഡാഷ്​ബോർഡ്​ ഉൾ​െപ്പടുത്തുന്നത്​ ഗോസ്​റ്റിൽ

റോൾസ്​ റോയ്​സിനെ ആകർഷകമാക്കുന്ന ഘടകങ്ങളിലൊന്നാണ്​ അതി​െൻറ സ്​റ്റാർലൈറ്റ്​ മേൽക്കൂരകൾ. വാഹനത്തിനുള്ളിൽ മുകളിലായി തിളങ്ങി നിൽക്കുന്ന നക്ഷത്ര സമാനമായ ചെറുലൈറ്റുകളെയാണ്​ സ്​റ്റാർലൈറ്റ്​ എന്ന്​ റോൾസ്​ വിളിക്കുന്നത്​. അധിക പണം മുടക്കിയാണ്​ ഇത്​ സ്​ഥാപിക്കേണ്ടത്​.

നമ്മുക്കിഷ്​ടമുള്ള നക്ഷത്ര രാശി ചക്രങ്ങളെ വരെ ഇത്തരത്തിൽ റൂഫിൽ പിടിപ്പിക്കാനുള്ള ഒാപ്​ഷൻ റോൾസ്​ റോയ്​സിലുണ്ട്​. ഇതേരീതിയിൽ വാഹനത്തി​െൻറ ഡാഷ്​ബോർഡിനേയും തിളക്കമുള്ളതാക്കാനൊരുങ്ങുകയാണ്​ റോൾസ്​. പുതുതായി പുറത്തിറക്കുന്ന ഗോസ്​റ്റ്​ മോഡലിലാണ്​ തിളങ്ങുന്ന ഡാഷ്​ബോർഡ്​ പിടിപ്പിക്കുന്നത്​. അടുത്തമാസം വാഹനം വിപണിയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.


150ൽപരം എൽ.ഇ.ഡികളാണ്​ ഡാഷ്​ബോർഡിന്​ തിളക്കം നൽകുന്നത്​. എണ്ണിയെടുത്താൽ 850 സ്​റ്റാറുകൾ ഉണ്ടാകും. വാഹനം ഒാൺ ചെയ്യു​േമ്പാഴാകും ഇവ തെളിയുക. പുതിയ ഗോസ്​റ്റിൽ സുഖസൗകര്യങ്ങൾക്കാകും മുൻതൂക്കം നൽകുന്നതെന്നും നോയിസ്​ ഇൻസുലേഷൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മോഡലാകും ഇതെന്നും റോൾസ്​ എഞ്ചിനീയർമാർ പറയുന്നു.

6.75 ലിറ്റർ വി 12 എഞ്ചിനാണ്​ വാഹനത്തിന്​. അലൂമിനിയത്തിലാണ്​ ഷാസി നിർമിച്ചിരിക്കുന്നത്​. ഫോർവീൽ ഡ്രൈവ്​ വാഹനമാണിത്​. ആദ്യ തലമുറ ഗോസ്​റ്റ്​ വിപണിയിൽ ഇറങ്ങിയിട്ട്​ 10 വർഷത്തിലേറെയായി. വാഹനം ആഗോളവിപണി​െക്കാപ്പം ഇന്ത്യയിലെത്തുമെന്നും സൂചനയുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.