ആരാധകരെ...ശാന്തരാകുവിൻ; ടാറ്റ ഹാരിയർ.ഇ.വി ബുക്കിങ് ജൂലൈ 2 മുതൽ ആരംഭിക്കും, RWD വകഭേദം അനുസരിച്ചുള്ള വില വിവരം പുറത്ത്

ന്യൂഡൽഹി: ടാറ്റ മോട്ടോർസ് അഭിമാനപൂർവം ഇന്ത്യയിൽ അവതരിപ്പിച്ച ഹാരിയർ.ഇ.വിയുടെ ബുക്കിങ് ജൂലൈ രണ്ടിന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് വകഭേദത്തിലെ ആദ്യ ഫോർ-വീൽ, ക്വാഡ്-വീൽ ഡ്രൈവ് വാഹനമായ ഹാരിയർ.ഇ.വിയുടെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയാണ് ടാറ്റ നൽകുന്നത്. ജൂൺ ആറിനാണ് ടാറ്റ ഹരിയാർ ഇ.വിയെ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ റിയർ-വീൽ ഡ്രൈവ് വാഹനങ്ങളുടെ വിലയാണ് പുറത്തുവന്നിട്ടുള്ളത്.


റിയർ-വീൽ ഡ്രൈവ് വേരിയന്റ് അനുസരിച്ചുള്ള വില (എക്സ് ഷോറൂം)

  • Adventure 65 - Rs 21.49 ലക്ഷം
  • Adventure S 65 - Rs 21.99 ലക്ഷം
  • Fearless+ 65 - Rs 23.99 ലക്ഷം
  • Fearless+ 75 - Rs 24.99 ലക്ഷം
  • Empowered 75 - Rs 27.49 ലക്ഷം

14.53-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡ്യൂവൽടോൺ ഡാഷ്‌ബോർഡ്, ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ QLED ഡിസ്പ്ലേ, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഫോർ സ്പോക്ക് സ്റ്റീയറിങ് വീൽ എന്നിവ ഉൾവശത്തെ പ്രത്യേകതയാണ്. കൂടാതെ 502 ലീറ്ററിന്റെ വലിയ ബൂട്ട് സ്പേസും ടാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരാമിക് സൺറൂഫ്, 10 സ്പീക്കർ ജെ.ബി.എൽ സൗണ്ട് സിസ്റ്റവും ഹരിയാറിൽ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്.


ഒന്നിൽ കൂടുതൽ ഡ്രൈവിങ് മോഡലുകളുള്ള ഹാരിയർ.ഇ.വി നോർമൽ, സ്നോ/ഗ്രാസ്, മഡ്-റൂട്സ്, മണൽ, പാറകൾ പോലുള്ള പ്രതലത്തിൽ സുഖകരമായ ഡ്രൈവിങ് വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ഈ മോഡലുകളെ മാനുൽ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മോഡും ടാറ്റ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഇക്കോ,സ്‌പോർട്, സിറ്റി, ബൂസ്റ്റ് മോഡുകളും ഉൾപെടും. കൂടാതെ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സംവിധാനവും വാഹനത്തിലുണ്ട്.

സുരക്ഷക്ക് മുൻഗണന നൽകി നിർമ്മിച്ച വാഹനമായതിനാൽ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി കാമറ, ഡാഷ് കാമറ, ബ്ലൈൻഡ് സ്പോട് മോണിറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.


65kWh റിയർ-വീൽ ഡ്രൈവ്, 75kWh ഡ്യൂവൽ-മോട്ടോർ ഡ്രൈവ് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ഹാരിയർ.ഇ.വിയുടെ കരുത്ത്. 65kWh റിയർ-വീൽ ഡ്രൈവ് യഥാക്രമം 238 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കും. 75kWh ഡ്യൂവൽ-മോട്ടോർ ഡ്രൈവ് 313 ബി.എച്ച്.പി പവറും 504 എൻ.എം ഇൻസ്റ്റന്റ് ടോർക്കും ഉത്പാദിപ്പിക്കും. 0-100 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 6.3 സെക്കന്റ് മാത്രമാണ് ഹാരിയർ.ഇ.വി എടുക്കുന്നത്. കൂടാതെ ആദ്യ ബാറ്ററി ഓപ്ഷൻ 505 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ രണ്ടാമത്തെ ബാറ്ററി 627 കിലോമീറ്റർ റേഞ്ച് നൽകുന്നുണ്ട്. 120kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 25 മിനിറ്റുകൊണ്ട് 20-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

Tags:    
News Summary - Fans...be calm; Tata Harrier EV bookings will start from July 2, price details for RWD variants revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.