വിലകുറഞ്ഞ ഇ.വി നിരയിലേക്ക് പുതിയൊരു സ്കൂട്ടർകൂടി അവതരിപ്പിച്ച് എം.എക്സ് മോട്ടോ. കമ്പനിയുടെ ആദ്യ മോഡലായ എം.എക്സ് 9 എന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ രണ്ട് ആഴ്ച്ച മുമ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ഇ-സ്‌കൂട്ടർ കൂടി വിപണിയിലെത്തിച്ചത്. ജാപ്പനീസ് നിർമാതാക്കളായ കൊമാക്കിയുടെ സഹോദര ബ്രാൻഡാണ് എംഎക്‌സ് മോട്ടോ.
എം.എക്സ് വി ഇക്കോ എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് 84,999 രൂപയാണ് വിലവരുന്നത്. സ്പീഡും റേഞ്ചും അനുസരിച്ച് രണ്ട് വേരിയന്റുകളിലായാണ് വാഹനം വിൽക്കുക. ഉയർന്ന പതിപ്പിന് 94,999 രൂപയാണ് എക്സ്ഷോറൂം വില. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് സ്കൂട്ടറിന്‍റേത്. ഉയർന്ന വേരിയന്‍റിന് 120 കിലോമീറ്റർ റേഞ്ചും താഴ്ന്ന വേരിയന്‍റിന് 100 കിലോമീറ്റർ റേഞ്ചും വാഹനത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
3000 വാട്ട് BLDC ഹബ് മോട്ടോർ, അത്യാധുനിക ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, യൂനിക് എൽഇഡി ഇൻഡിക്കേറ്ററുകൾ, ഓൺബോർഡ് നാവിഗേഷൻ വാഗ്ദാനം ചെയ്യുന്ന 6 ഇഞ്ച് നൂതന TFT സ്‌ക്രീൻ എന്നിവയുൾപ്പെടെ സവിശേഷതകൾ സ്കൂട്ടറിനുണ്ട്. ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഹാൻഡി റിവേഴ്സ് അസിസ്റ്റ്, പാർക്കിങ് അസിസ്റ്റ് എന്നിവയും സവിശേഷതകളാണ്. 140 Nm പരമാവധി ടോർക്ക് പുറപ്പെടുവിക്കാൻ കഴിവുള്ള 3000 വാട്ട് BLDC ഹബ് മോട്ടോർ കരുത്തുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.