ഒരു പുതിയ വാഹനം വാങ്ങുമ്പോൾ, ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഫീച്ചറുകൾ, സവിശേഷതകൾ എന്നിവയെക്കുറിച്ച് നിരവധി പ്രതീക്ഷകൾ വെച്ചുപുലർത്തുന്നവരാണ് എല്ലാവരും. എന്നാൽ ബജറ്റ് കുറവായതിനാൽ എല്ലാ ഫീച്ചറും ഉൾക്കൊള്ളുന്ന ടോപ് എൻഡ് വേരിയന്റ് വാഹനം സ്വന്തമാക്കാൻ മിക്കവർക്കും പ്രയാസവുമായിരിക്കും. ഇല്ലെങ്കിലും വലിയ കുഴപ്പമില്ലാത്ത, ആവശ്യമില്ലാത്ത ഏതാനും ഫീച്ചറുകളും, ഗുണമുള്ള, വാഹനത്തിൽ വേണമെന്ന് തോന്നിയിട്ടുള്ള ഏതാനും ഫീച്ചറുകളും ഏതൊക്കെയെന്ന് നോക്കാം. ആവശ്യമില്ലാത്തവയാണ് ആദ്യം പറയുന്നത്.
വർഷത്തിൽ ഭൂരിഭാഗം സമയവും പൊടിപടലങ്ങളും മഴയും നിറഞ്ഞ നമ്മുടെ നാട്ടിൽ പ്രായോഗികമായി ഗുണമില്ലാത്ത ഫീച്ചറുകളിലൊന്നാണിത്. വില കൂടിയ വാഹനമാണ് തങ്ങളുടേതെന്ന് വീമ്പ് കാണിക്കാനുള്ള തെളിവുകളിലൊന്ന് മാത്രമാകാനാണ് മിക്കപ്പോഴും സൺറൂഫിന്റെ വിധി. യൂറോപ് പോലുള്ള തണുത്ത രാജ്യങ്ങളിൽ ആളുകൾ സൂര്യപ്രകാശം ആസ്വദിക്കാനാണ് സൺറൂഫ് ഉപയോഗിക്കുന്നത്. ഇവിടെയാകട്ടെ, കനത്ത വെയിലും പൊടിയും കാരണം ഭൂരിഭാഗം വാഹനങ്ങളിലും ഇത് തുറന്നിടാറുമില്ല. മാത്രവുമല്ല, പലപ്പോഴും ഇവിടെ ഇതുപയോഗിക്കുന്നത് നിയമം കാറ്റിൽപ്പറത്തി യാതൊരു സുരക്ഷയുമില്ലാതെയുമാണ്.
അമിതവേഗത്തിൽ കൊടും വളവ് നിറഞ്ഞ റോഡുകളിൽപോലും തല പുറത്തേക്കിട്ട് നിർത്തി യാത്ര ചെയ്യിപ്പിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലാക്കുന്നതിനാണ് ഇവിടെ സൺറൂഫുകൾ ഉപയോഗിക്കുന്നത് എന്നതാണ് റിയാലിറ്റി. വേഗത കുറച്ച് നല്ല റോഡുകളിൽകൂടി സന്ധ്യാസമയങ്ങളിൽ പോകുമ്പോൾ അൽപനേരം തുറന്നിട്ടാൽ ആകാശ കാഴ്ചയും നക്ഷത്രങ്ങളും ഒക്കെ കാണാം എന്നല്ലാതെ ഇതിന് മുകളിലൂടെ തല പുറത്തേക്ക് നീട്ടി യാത്ര ചെയ്യുന്നതൊക്കെ അപകടം മനഃപൂർവം ക്ഷണിച്ചുവരുത്തുന്നതാണ്.
എയർബാഗുകൾ: ഡ്രൈവർക്കും സഹയാത്രികർക്കും പ്രാഥമിക സുരക്ഷ ഒരുക്കുന്നു.
ABS (Anti-lock Braking System): അടിയന്തര ബ്രേക്കിങ്ങിൽ വീൽ ലോക്കിങ് ഒഴിവാക്കി വാഹനം തെന്നാതെ നിർത്തുന്നതിനാൽ അപകടമൊഴിവാക്കുന്നു.
EBD (Electronic Brakeforce Distribution): ടയറുകൾക്ക് ശരിയായ ബ്രേക്കിങ് പവർ വിതരണം ചെയ്യും.
Traction Control & ESP (Electronic Stability Programme): കാർ തെന്നി നിയന്ത്രണം നഷ്ടപ്പെടുന്നത് തടയും.
Hill Hold & Hill Descent Control: കുത്തിറക്കങ്ങളിലും കുന്നിൻചരിവുകളിലും യാത്രചെയ്യുമ്പോൾ ഉപകാരപ്രദം. അമിതമായി മാന്വലായി ബ്രേക്ക് ചവിട്ടി ഹീറ്റാകുന്നതും കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടാകുന്ന അപകടങ്ങൾ കുറക്കാനും ഉപകരിക്കും.
360-degree Camera & Parking Sensors: ഡ്രൈവിങ് വേളയിലും, വാഹനം നിർത്തി എവിടെയെങ്കിലും പാർക്ക് ചെയ്യുന്ന അവസരങ്ങളിലും കൂടുതൽ സുരക്ഷിതമായും ഒരിടത്തും തട്ടുകയോ മുട്ടുകയോ ചെയ്യാതിരിക്കാനും സഹായകരം. പ്രത്യേകിച്ച് തുടക്കക്കാരായ ഡ്രൈവർമാർക്ക് പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല. ആക്സിഡന്റ് വേളകളിലും മറ്റും തർക്കങ്ങൾ ഒഴിവാക്കാനും ആരുടെ ഭാഗത്താണ് കുറ്റമെന്ന് മനസ്സിലാക്കാനും റെക്കോഡ് ചെയ്ത വിഡിയോ ദൃശ്യങ്ങൾ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.