അതിരുവിടരുത് ക്യാമ്പസ് ആഘോഷങ്ങൾ; മുന്നറിയിപ്പുമായി എം.വി.ഡി

കോളജ് ക്യാമ്പസുകളിൽ പ്രധാനപ്പെട്ട ദിവസങ്ങളിലെ ആഘോഷങ്ങൾ അതിരുവടരുതെന്ന മുന്നറിയിപ്പുമായി എം.വി.ഡി. കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ്ഡേ തുടങ്ങിയ ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും, പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ്. ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന ഒന്നാണെന്നും എം.വി.ഡി മുന്നറിയിപ്പ് നൽകി. പൊതുസമൂഹത്തിന് ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിഡിയോ സഹിതം അതാത് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ മാരെ വിവരം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

എം.വി.ഡി ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം താഴെ:

സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്, ചിലപ്പോൾ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോൾ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്.

പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങൾ കടമെടുത്ത് ആയിരിക്കും ഇത്തരം ആഘോഷങ്ങൾക്ക് എത്തുക, പവർ സെഗ്മെന്റ് വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ക്യാമ്പസ് മാനേജ്മെന്റും, അദ്ധ്യാപകരും, രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിയുന്നതും വാഹനങ്ങൾ ഇത്തരം ആഘോഷങ്ങൾക്കായി നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ്.

Tags:    
News Summary - Don't overdo the campus celebrations; MVD with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.