മാരുതി കാറുകൾക്ക് 50,000 രൂപവരെ വിലക്കുറവ്; വമ്പൻ ഓഫറുമായി കമ്പനി

വിവിധ അരീന മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ഇളവുകളുമായി മാരുതി. ഇത്തവണ ഇഗ്നിസ്, സിയാസ്, ബലേനോ എന്നീ നെക്സ വാഹനങ്ങൾക്കാണ് വമ്പൻ ഓഫറുകൾ നൽകുന്നത്. 50,000 രൂപ വരെയാണ് ഇത്തരത്തിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയിലും എക്‌സ്‌എൽ 6 എംപിവിയിലും ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

ഇഗ്നിസ്

മാരുതി സുസുകി ഇഗ്നിസിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലക്കിഴിവ് നൽകുക. 50,000 രൂപ വരെ ഇത്തരത്തിൽ കുറയും. മാനുവൽ വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉള്ളത്. എഎംടി വേരിയന്റുകൾക്ക് 20,000 രൂപ കിഴിവ് ലഭിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളുള്ള വാഹനമാണ് ഇഗ്നിസ്. 83hp, 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന് കരുത്തേകുന്നത്.

സിയാസ്

സെഡാൻ മോഡലായ സിയാസിന് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ മാനുവൽ വേരിയന്റുകളിലും 40,000 രൂപ വരെയും എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിലും 30,000 രൂപ വരെയും വിലക്കിഴിവാണുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാണ് വാഹനത്തിന്. 105 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിയാസിന് കരുത്തേകുന്നത്. ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ്, ഹ്യുണ്ടായ് വെർന തുടങ്ങിയവരാണ് എതിരാളികൾ.

ബലേനോ

പുതിയ ബലേനോയുടെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ 10,000 രൂപ കിഴിവ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ പുതിയ തലമുറ ബലേനോയിൽ 90 എച്ച്‌പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായ് ഐ 20, ടൊയോട്ട ഗ്ലാൻസ. തുടങ്ങിയ പ്രീമിയം ഹാച്ച്‌ബാക്കുകളാണ് ബലേനോയുടെ എതിരാളികൾ.

Tags:    
News Summary - Discounts of up to Rs 50,000 on Maruti Suzuki Ignis, Ciaz and Baleno

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.