കോവിഡ്​: വാറന്‍റിയും സൗജന്യ സർവീസ്​ കാലാവധിയും ദീർഘിപ്പിച്ച്​ മഹീന്ദ്ര

കോവിഡ്​ വ്യാപനം അതീവ രൂക്ഷമായി തുടരുന്നതിനിടെ വാറന്‍റിയും സൗജന്യ സർവീസ്​ കാലാവധിയും ദീർഘിപ്പിച്ച്​ മഹീന്ദ്ര. ഏപ്രിൽ ഒന്ന്​ മുതൽ മെയ്​ 31നും​ ഇടയിൽ വാറണ്ടിയും സൗജന്യ സർവീസുകളും അവസാനിക്കുന്നവർക്കാണ്​ കാലാവധി ദീർഘിപ്പിച്ച്​ നൽകിയത്​. ഇത്​ ജൂലൈ 31 വരെയാണ്​ ദീർഘിപ്പിച്ചിരിക്കുന്നത്​.

കോവിഡിനെ തുടർന്ന്​ ഉപയോക്​താക്കൾക്ക്​ വാഹനങ്ങളുടെ സർവീസ്​ നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്​. ഇതിനാലാണ്​ സർവീസ്​ കാലാവധി നീട്ടുന്നതെന്ന്​ മഹീന്ദ്ര സീനിയർ വൈസ്​ പ്രസിഡന്‍റ്​ സതീന്ദ്രർ സിങ്​ ബാജ്​വ പറഞ്ഞു. സർവീസുമായി ബന്ധപ്പെട്ട സംശയങ്ങൾ ട്വിറ്ററിലൂടെയും ഇ-മെയിലിലൂടേയും ചോദിക്കാമെന്നും മഹീന്ദ്ര വ്യക്​തമാക്കിയിട്ടുണ്ട്​.

മാരുതി സുസുക്കി, ഹ്യുണ്ടായ്​, ടാറ്റ മോ​ട്ടോഴ്​സ്​, ടോയോട്ട, എം.ജി മോ​​േട്ടഴ്​​സ്​, റെനോ, ബജാജ്​ ഓ​​ട്ടോ, യമഹ ഇന്ത്യ, മെഴ്​സിഡെസ്​ ബെൻസ്​ തുടങ്ങിയ കമ്പനികളെല്ലാം വാറന്‍റിയും സർവീസ്​ കാലയളവും നീട്ടിയിരുന്നു. 

Tags:    
News Summary - COVID-19: Mahindra Extends Warranty And Free Service Period Till July 31, 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.