ഇനി പറക്കും കാറുകളുടെ യുഗം; ടെസ്‍ലക്കു മുമ്പേ ​ൈഫ്ലയിങ് കാറുമായി ചൈന

ബെയ്ജിങ്: വാഹനലോകത്തെ അടുത്ത തലമുറയായ ‘പറക്കും കാറുക​ളെ’ രംഗത്തിറക്കാൻ നിർണായക ചുവടുവെപ്പുമായി ചൈന. ചൈന ആസ്ഥാനമായുള്ള ‘ഷവോപെങ്’ എന്ന കമ്പനി പറക്കും കാറുകളുടെ പരീക്ഷണ ഉൽപാദനം ആരംഭിച്ചു. യു.എസ് കമ്പനിയായ ടെസ്‌ലയും മറ്റുള്ളവരും ഉടൻ തന്നെ ഇത് പുറത്തിറക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് ചൈനയുടെ അപ്രതീക്ഷിത നീക്കം.

അടുത്ത തലമുറ ഗതാഗതത്തിന്റെ വാണിജ്യവൽക്കരണത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ​ൈഫ്ലയിങ് കാറുകളുടെ പരീക്ഷണ ഉൽപാദനം, ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഷൂവിലെ ഹുവാങ്‌പു ജില്ലയിലെ പ്ലാന്റിലാണ് ആരംഭിച്ചത്. 120,000 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തീർണം.

കാറിന്റെ വേർപെടുത്താവുന്ന ഇലക്ട്രിക് വിമാന ഭാഗമായ ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ ഇതിനകം പുറത്തിറക്കിയതായി സർക്കാറിന്റെ വാർത്താ ഏജൻസിയായ സിൻഹുവയും റിപ്പോർട്ട് ചെയ്തു. വേർപെടുത്താവുന്ന വിമാന മൊഡ്യൂളുകളുടെ 10,000 എണ്ണം വർഷത്തിൽ ഉൽപാദിപ്പിക്കാനുള്ള ശേഷി നിലവിൽ ഈ പ്ലാന്റിനുണ്ട്. പൂർണമായും പ്രവർത്തന ക്ഷമമായിക്കഴിഞ്ഞാൽ ഓരോ 30 മിനിറ്റിലും ഒരു പറക്കും ഭാഗം വീതം കൂട്ടിച്ചേർക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉൽപന്നം പുറത്തിറങ്ങിയതിനു പിന്നാലെ 5,000 ഫ്ലൈയിങ് കാറുകൾക്കുള്ള ഓർഡറുകൾ ലഭിച്ചതായും 2026ൽ വൻതോതിലുള്ള ഉൽപാദനവും വിതരണവും ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും ‘ഷവോപെങ്’ പറഞ്ഞു.

‘മദർഷിപ്പ്’ എന്നറിയപ്പെടുന്ന ആറ് ചക്രങ്ങളുള്ള ഗ്രൗണ്ട് വെഹിക്കിളും വേർപെടുത്താവുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് (ഇ.വി.ടി.ഒ.എൽ) വിമാനവും ഫ്ലൈയിങ് കാറിൽ ഉൾപ്പെടുന്നു. ഇതിൽ ഓട്ടോമാറ്റിക്, മാനുവൽ ഫ്ലൈറ്റ് മോഡുകൾ ഉണ്ടാവും. 5.5 മീറ്റർ നീളമുള്ള ഈ വാഹനം സ്റ്റാൻഡേർഡ് ലൈസൻസ് ഉപയോഗിച്ച് പൊതു റോഡുകളിൽ ഓടിക്കാനും സാധാരണ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും കഴിയും.

അതേസമയം, തന്റെ സ്ഥാപനം പറക്കും കാർ നിർമാണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് അറിയിച്ചതായി ‘ഫോക്‌സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. രണ്ട് മാസത്തിനുള്ളിൽ കാർ അനാച്ഛാദനം ചെയ്യുമെന്നും നല്ലതായാലും ചീത്തയായാലും ഈ ഉൽപന്ന ഡെമോ മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നും മസ്‌ക് പറഞ്ഞു.

മറ്റൊരു യു.എസ് കമ്പനിയായ ‘അലെഫ് എയറോനോട്ടിക്സും’ അടുത്തിടെ അവരുടെ പറക്കും കാർ പരീക്ഷണയോട്ടങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അതിന്റെ വാണിജ്യ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

തന്റെ സ്ഥാപനം ഇതിനകം ഒരു ബില്യൺ യു.എസ് ഡോളറിലധികം മുൻകൂർ ബുക്കിങ് നേടിയതായി ‘അലെഫ് എയറോനോട്ടിക്സ്’ സി.ഇ.ഒ ജിം ഡുക്കോവ്നി ‘ഫോക്സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.ഡ്രൈവിങ് ലൈസൻസിന് പുറമേ ‘ലൈറ്റ് പ്ലെയിൻ ഫ്ലൈയിങ്’ ലൈസൻസുകളുള്ള ഡ്രൈവർ-ഡ്രിവൺ കാറുകളായിരിക്കും ഇവ.

Tags:    
News Summary - China has flying cars before Tesla; 'Shaopeng' to create the next wave in the world of transportation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.