ബോളിവുഡിന്‍റെ പ്രിയ നായികക്ക് 3.08 കോടിയുടെ പോർഷെ സ്വന്തം

പുതിയ പോർഷെ 911 ടർബോ എസ് സ്വന്തമാക്കി തൊണ്ണൂറുകളിലെ ബോളിവുഡ് സ്വപ്ന നായിക മാധുരി ദീക്ഷിത്. അടുത്തിടെ മാധുരി ദീക്ഷിതും ഭർത്താവും പുതിയ കാറിൽ മുംബൈ നഗരത്തിൽ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതോടെയാണ് 911 ടർബോ എസും മാധുരി ദീക്ഷിതും ആരാധകരുടെ ഇടയിൽ ചർച്ചയായത്. ജി.ടി മെറ്റാലിക് സിൽവർ നിറമാണ് കാറിന്. മാധുരിയുടെ രണ്ടാമത്തെ പോർഷെ കാറാണിത്. ഇന്ത്യയിൽ പോർഷെ അവതരിപ്പിച്ച ഏറ്റവും വേഗമേറിയ കാറുകളിലൊന്നാണ് ഇത്. 3.08 കോടിയാണ് 911 ടർബോ എസിന്‍റെ എക്സ് ഷോറും വില.


641 ബി.എച്ച്.പി കരുത്തും 800 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്ന 3.8 ലിറ്റർ ഇരട്ട ടർബോചാർജ്ഡ് 6സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ സൂപ്പർ ലക്ഷ്വറി കാറിന്‍റെ ഹൃദയം. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ വീൽ ഡ്രൈവ് സംവിധാനവും ഉണ്ട്.

പൂജ്യത്തിൽ നിന്ന് 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് വെറും 2.6 സെക്കൻഡ് മാത്രം. 330 കിലോമീറ്ററാണ് മണിക്കൂറിലെ പരമാവധി വേഗത.

Tags:    
News Summary - Bollywood actress Madhuri Dixit buys an all-new Porsche 911 Turbo S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.