റോഡുകളിൽ മിന്നൽപ്പിണരാകാൻ ബി.എം.ഡബ്ല്യു എം 1000 ആർ.ആർ; ഇന്ത്യ ബൈക്ക് വീക് 2022ൽ അവതരിപ്പിക്കും

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പ്രീമിയം പെര്‍ഫോമെന്‍സ് മോഡലായ എം 1000 ആർ.ആർ ഇന്ത്യയിലേക്ക്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ ബൈക്ക് ഇന്ത്യയില്‍ എത്തുന്നത്. എം 1000 ആർ.ആറിന് പുറത്തിറങ്ങുമ്പോൾ 50 ലക്ഷത്തിന് അടുത്ത് വിലവരും.

999 സി.സി. നാല് സിലിണ്ടര്‍ എന്‍ജിനാണ് എം 1000 ആർ.ആറിന് കരുത്തേകുന്നത്. ഇത് 13,750 ആർപിഎമ്മിൽ 206.5 ബി.എച്ച്.പി. പവറും 11,000 ആർപിഎമ്മിൽ 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബീമറിന്റെ ഷിഫ്റ്റ് കാം ഗിയർബോക്സാണ്. ഈ ബൈക്ക് കേവലം 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 306 കിലോമീറ്ററാണ് പരമാവധി വേഗത.

ഡിസംബർ 10ന് ബൈക്ക് ഇന്ത്യ ബൈക്ക് വീക് 2022ൽ അവതരിപ്പിക്കും. ഡുക്കാട്ടി പനിഗേൽ വി4, കാവാസാക്കി ഇസഡ് എക്സ് 10 ആർ എന്നിവരായായിരിക്കും ബൈക്കിന്റെ പ്രധാന എതിരാളികൾ.

Tags:    
News Summary - BMW S 1000 RR breaks cover in India before December 10 launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.