ചൈനയുടെ ജിംനിയോ! ബോജുന്‍ യെപ് ഇലക്ട്രിക് എസ്.യു.വി ഇന്ത്യയിലേക്ക്

ഒറ്റനോട്ടത്തിൽ ജിംനിയാണോയെന്ന് തോന്നിക്കുന്ന രൂപം. കെട്ടിലും മട്ടിലും ജിംനിയുടെ അപരൻ. ബോജുന്‍ യെപ് എന്ന ഇ.വിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുത്തിടെ ചൈനയിലാണ് വാഹനം പുറത്തിറക്കിയത്. വാഹനം ഇന്ത്യയിലേക്കെത്താൻ സാധ്യതയുണ്ടെന്നും എം.ജി. മോട്ടോഴ്‌സ് ആയിരിക്കും ഇതിന് ചുക്കാൻ പിടിക്കുക എന്നുമാണ് വിവരങ്ങള്‍. നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് എം.ജി.


ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. കോമറ്റും സെഡ് എസും. മൂന്നാമത്തെ മോഡലായിട്ടാവും ബോജുന്‍ യെപ് ഇ.വി എത്തുക.എന്നാൽ, ഇക്കാര്യങ്ങളിൽ നിലവിൽ വ്യക്തതയൊന്നുമില്ല. ചൈനയില്‍ എത്തിയ യെപ് ഇ.വി മൂന്ന് ഡോര്‍ വാഹനമാണ്. വർഷങ്ങളായി ആഗോള വിപണിയിലുള്ളതും ജിംനിയുടെ മൂന്ന് ഡോര്‍ പതിപ്പാണ്. ഈ വര്‍ഷം അവസാനത്തോടെ യെപ് ഇ.വി ഇന്ത്യയിലെത്തുമെന്നാണ് സൂചന. 9.28 ലക്ഷം മുതൽ 10.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ വില പ്രതീക്ഷിക്കുന്നത്.


എം.ജി. കോമറ്റ് ഇ.വിക്ക് അടിസ്ഥാനമായ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് യെപ് ഇ.വിയും ഒരുങ്ങിയിരിക്കുന്നത്. ബോക്‌സി ഡിസൈനും വലിയ വീല്‍ ആര്‍ച്ചും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കുന്നുണ്ട്. 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളുമുണ്ട്. വ്യത്യസ്ത ഡിസൈനിലുള്ള ഹെഡ് ലാമ്പും ടെയിൽ ലൈറ്റും മനോഹരമാണ്.


3381 എം.എം നീളവും 1686 എം.എം വീതിയും 1721 എം.എം ഉയരവുമാണുള്ളത്. 1006 കിലോയാണ് ഭാരം.10.23 ഇഞ്ച് ഇന്‍ഫോടെയിൻമെന്‍റ് സിസ്റ്റവും 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഒറ്റ സ്‌ക്രീനിലാണ് സജ്ജമാക്കിയിരിക്കുന്നത്. 360 ഡിഗ്രി കാമറ, . മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീൽ, ഡ്രൈവിങ്ങ് മോഡ് നോബ് ഉൾപ്പെടെ നിരവധി ഫീച്ചറുകളുമുണ്ട്.

67 എച്ച്‌.പി കരുത്തും 140 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന മോട്ടോറും 28.1 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിന്‍റെ ഹൃദയം. ഫാസ്റ്റ് ചാര്‍ജറിൽ 35 മിനിറ്റിനുള്ളിൽ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സാധാരണ ചാര്‍ജറില്‍ ഇത് 8.5 മണിക്കൂറോളമാവും.300 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 100 ​​കിലോമീറ്ററാണ് ഉയർന്ന വേഗത.

Tags:    
News Summary - Baojun Yep electric SUV ready to arrive india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.