ഒാഡിയിൽ വരുന്നത്​ വൈദ്യുത യുഗം; 2033ഒാടെ ആന്തരിക ജ്വലന യ​ന്ത്രങ്ങളോട്​ വിടപറയും

ജാഗ്വാർ ലാൻഡ്​റോവർ, മെഴ്​സിഡസ്​ ബെൻസ്​, വോൾ​വൊ തുടങ്ങിയ എതിരാളികൾക്ക്​ പിന്നാലെ തങ്ങളുടെ വൈദ്യുത സ്വപ്​നങ്ങൾക്ക്​ മൂർച്ചകൂട്ടി ഒാഡി. നിലവിൽ വൈദ്യുതവത്​കരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജർമൻ ആഡംബര കാർ നിർമാതാക്കൾ തങ്ങളുടെ ഭാവി ഇലക്​ട്രിക്കിലായിരിക്കുമെന്ന്​ പ്രഖ്യാപിച്ചു. 'വോർസ്പ്രംങ്​ 2030'എന്ന പദ്ധതിയിലൂടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക്​ പരിവർത്തനം ചെയ്യാനാണ്​ കമ്പനി തീരുമാനം. 2026 മുതൽ പൂർണമായും വൈദ്യുതിയിൽ ശ്രദ്ധിക്കാനും 2033 ൽ ആന്തരിക ജ്വലന എഞ്ചിനുകളുടെ പ്രവർത്തനം സമ്പൂർണമായി നിർത്താനുമാണ്​ ഒാഡിയുടെ പദ്ധതി. നിലവിൽ നിരത്തിലുള്ള എല്ലാ വാഹനങ്ങൾക്കും ആജീവനാന്ത സേവനം നൽകുമെന്നും ഒാഡി അധികൃതർ പറഞ്ഞു.

എന്താണ്​ ഓഡി 'വോർസ്പ്രംങ്​ 2030'

ഒാഡിയുടെ പുതിയ കോർപ്പറേറ്റ് തന്ത്രത്തേയാണ്​ 'വോർസ്പ്രംങ്​ 2030' എന്ന്​ വിളിക്കുന്നത്​. കമ്പനിയുടെ ദീർഘകാല ടാഗ്​ലൈൻ ഇനിമുതൽ ഇതായിരിക്കും. സാങ്കേതികവിദ്യയിലൂടെ പുരോഗതി എന്നാണ് ഇതി​െൻറ അർഥം.'ഞങ്ങളുടെ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യവും ചലനാത്മകതയും ഉറപ്പുനൽകുന്ന ഒരു കമ്പനിയായാണ് ഞങ്ങൾ സ്വയം കാണുന്നത്. വെറുതെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ കാര്യമില്ല. അതി​െൻറ അനന്തരഫലം ലോകത്തെ ചലിപ്പിക്കുന്നതിന്​ ഫലപ്രദമായിരിക്കണം'-ഓഡി സിഇഒ മാർക്കസ് ഡ്യൂസ്​മാൻ പറഞ്ഞു.


ഗ്രൂപ്പി​െൻറ സോഫ്​റ്റ്​വെയർ വിഭാഗമായ കരിയാഡ് പുതിയ തന്ത്രത്തിൽ പ്രധാന പങ്കുവഹിക്കുമെന്നും ഓഡി പ്രഖ്യാപിച്ചു. 2025 ഓടെ എല്ലാ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ബ്രാൻഡുകൾക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്​ സിസ്റ്റവും ക്ലൗഡ് കണക്റ്റിവിറ്റിയും ഉള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം വികസിപ്പിക്കും. 2016 മുതൽ ​പെട്രോൾ ഡീസൽ കാറുകളുടെ പ്ലാറ്റ്‌ഫോമുകളിലെ വികസനം ഒാഡി പൂർണമായും അവസാനിപ്പിക്കും.

ഈ വർഷം ആദ്യം, ജാഗ്വാർ അതി​െൻറ 'റീഇമാജിൻ' തന്ത്രം വെളിപ്പെടുത്തിയിരുന്നു. ഇൗ ദശാബ്ദത്തി​െൻറ അവസാനത്തോടെ എല്ലാ ജാഗ്വാർ, ലാൻഡ് റോവർ മോഡലുകളും ഇലക്ട്രിക് പതിപ്പുകൾ വാഗ്ദാനം ചെയ്യും. 2025 മുതൽ ഇലക്ട്രിക് മാത്രമുള്ള ആഡംബര ബ്രാൻഡായി ജാഗ്വാർ മാറും. അതേസമയം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലാൻഡ് റോവർ ആറ് ഇവി വേരിയൻറുകൾ പുറത്തിറക്കും. ആദ്യത്തെ വൈദ്യുത ലാൻഡ് റോവർ 2024 ൽ നിരത്തിലെത്തും.

സമാനമായി മെഴ്‌സിഡസ് ബെൻസും 2030 ഓടെ ഒാൾ ഇലക്ട്രി ആകാനുള്ള പദ്ധതികൾക്ക്​ തുടക്കംകുറിച്ചിട്ടുണ്ട്​. 2025 ഓടെ പുതിയ നാല് ഇവി പ്ലാറ്റ്ഫോമുകൾ കമ്പനി അവതരിപ്പിക്കും. കൂടാതെ ലോകമെമ്പാടും എട്ട് പുതിയ ബാറ്ററി ഫാക്ടറികളും നിർമിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.