പെട്രോൾ-ഡീസൽ വില വർധിക്കുന്നതിനിടെ ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത്പെട്രോൾ-ഡീസൽ വില വൻതോതിൽ വർധിക്കുന്നതിനിടെ ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ ഹൈഡ്രജൻ കാറുകളിലൊന്നിലായിരുന്നു ഗതാഗത മന്ത്രിയുടെ പാർലമെന്റ് യാത്ര. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗഡ്കരിയുടെ യാത്ര.

ഫുൾടാങ്ക് ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കാറിനാകും. ഒരു കിലോ മീറ്ററിന് രണ്ട് രൂപ മാത്രമാവും യാത്രചെലവ്. ഹൈഡ്രജൻ ഭാവിയുടെ ഇന്ധനമാണ്. ഇന്ത്യയിൽ ഗ്രീൻഹൈഡ്രജൻ നിർമ്മിക്കുമെന്നും അത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

ടോയോട്ട പുറത്തിറക്കിയ മിറായ് കാറിലാണ് നിതിൻ ഗഡ്കരിയുടെ യാത്ര. ഫരീദാബാദിൽ നിന്നുള്ള പമ്പിൽ നിന്നാണ് കാറിനായി ഹൈഡ്രജൻ ഇന്ധനമെത്തിച്ചത്. അതേസമയം, ബുധനാഴ്ചയും രാജ്യത്ത് എണ്ണവില വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് രൂപയുടെ വർധനവ് എണ്ണവിലയിൽ വരുത്തിയത്.

Tags:    
News Summary - As Fuel Prices Soar, Nitin Gadkari Rolls Into Parliament In Hydrogen Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.