2023ൽ കാർ വിൽപനയിൽ 8.3 ശതമാനത്തിന്റെ വർധന

ഇന്ത്യയിൽ 2023ൽ കാർ വിൽപനയിൽ 8.3 ശതമാനത്തിന്റെ വർധന. രാജ്യത്തെ കാർ നിർമാതാക്കൾ ആകെ 41.08 ലക്ഷം യൂനിറ്റ് വാഹനം കഴിഞ്ഞ വർഷം വിറ്റു. ആദ്യമായാണ് ഇന്ത്യയിലെ കാർ വിൽപന ഒരു കലണ്ടർ വർഷത്തിൽ 40 ലക്ഷം കടക്കുന്നത്. പ്രധാന വാഹന നിർമാതാക്കളെല്ലാം എക്കാലത്തെയും മികച്ച വിൽപനയാണ് കഴിഞ്ഞ വർഷം നടത്തിയത്. ആഭ്യന്തര വിൽപനയിലും കയറ്റുമതിയിലും വർധനയുണ്ടായി. 

കാറുകളുടെ ശരാശരി വില 10.58 ലക്ഷം ആയിരുന്നത് 11.5 ലക്ഷം ആയി ഉയർന്നിട്ടും വിൽപന ഉയരുകയാണുണ്ടായത്. കോവിഡിന്റെയും പണപ്പെരുപ്പത്തിന്റെയും കഷ്ടകാലം പിന്നിട്ട് സാമ്പത്തിക രംഗം കരകയറുന്നതിന്റെ ലക്ഷണമായി ഇതിനെ വിലയിരുത്തുന്നു.


കമ്പനി, 2023ൽ വിറ്റ കാർ, വളർച്ച ക്രമത്തിൽ

1. മാരുതി സുസുകി 20 ലക്ഷം 30%

2. ഹ്യൂണ്ടായി 7.65 ലക്ഷം 9%

3. ടാറ്റ മോട്ടോഴ്സ് 5.53 ലക്ഷം 4.7%

4. ടയോട്ട കിർലോസ്കർ 2.33 ലക്ഷം 46%

5. എം.ജി മോട്ടോഴ്സ് 56,902 18%

6. മഹീന്ദ്ര & മഹീന്ദ്ര 35,174 24%

Tags:    
News Summary - An increase of 8.3 percent in car sales in 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.