പുതിയ ഒമ്പത്​ എസ്​.യു.വിയടക്കം 23 വാഹനങ്ങൾ, 12,000 കോടിയുടെ നിക്ഷേപം; രണ്ടും കൽപ്പിച്ച്​ മഹീന്ദ്ര

ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്​തമാക്കാൻ ഒരുങ്ങി മഹീന്ദ്ര. വരും വർഷങ്ങളിൽ 23 പുതിയ മോഡലുകളാണ്​​ കമ്പനി പുറത്തിറക്കുന്നത്​. ഒമ്പത്​ എസ്‌.യു.വികളും 14 വാണിജ്യ വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ആറ്​ വീതം എസ്‌.യു.വികളും വാണിജ്യ വാഹനങ്ങളും ഇലക്​ട്രിക്കാകും. ഈ സാമ്പത്തിക വർഷം സ്കോർപിയോ, എക്സ്.യു.വി 700 എന്നീ വാഹനങ്ങൾ വിപണിയിലെത്തിക്കും. കൂടാതെ 5 ഡോർ ഥാറും വരും വർഷങ്ങളിൽ നിരത്തിലെത്തും.

2026ഓടെ കമ്പനി 37 ട്രാക്ടർ മോഡലുകൾ പ്രോജക്റ്റ് കെ2വിന്​ കീഴിൽ പുറത്തിറക്കും. ഭാരം കുറഞ്ഞ ട്രാക്ടർ മോഡലുകളാണ്​ കെ2 സീരീസ്. ജപ്പാനിലെ മിത്​സുബിഷി മഹീന്ദ്ര അഗ്രികൾച്ചറൽ മെഷിനറിയും ഇന്ത്യയിലെ മഹീന്ദ്ര റിസർച്ച് വാലിയും തമ്മിലെ സഹകരണത്തോടെയാണ് ഈ ട്രാക്ടറുകൾ വികസിപ്പിക്കുന്നത്. മൂന്ന് - നാല് വർഷത്തിനുള്ളിൽ അവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തെ ട്രാക്ടറുകൾ 2023ൽ അവതരിപ്പിക്കും.

വാഹന, കാർഷിക മേഖലകളിൽ പുതിയ മോഡലുകൾക്കായി 12,000 കോടി രൂപ നിക്ഷേപിക്കാനാണ്​​ മഹീന്ദ്ര ആസൂത്രണം ചെയ്തിട്ടുള്ളത്​. കൂടാതെ തങ്ങളുടെ ഗ്രൂപ്പിൽപ്പെട്ട കമ്പനികളിലും 5000 കോടി നിക്ഷേപിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 17,000 കോടി രൂപയുടെ നിക്ഷേപമാണ്​​ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്​.

ഇതിൽ 9000 കോടി വാഹനമേഖലയിലാണ്​ നിക്ഷേപിക്കുക. പെട്രോൾ - ഡീസൽ മോഡലുകളിൽ 6000 കോടി രൂപയും ഇലക്​ട്രിക്​ മോഡലുകൾക്കായി 3000 കോടിയും നീക്കിവെക്കും. ബാക്കി 3000 കോടി രൂപ കാർഷിക ഉപകരണ മേഖലയിലാണ്​ നിക്ഷേപിക്കുക. 

Tags:    
News Summary - 23 mahindra vehicles and 37 tractors, including nine new SUVs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.