മെക്കാനിക്കൽ- എക്സ്റ്റീരിയൽ മാറ്റങ്ങളോടൊപ്പം അവതരിപ്പിച്ച മൂന്നാം തലമുറ പോർഷെ കെയിൻ, കെയിൻ കൂപ്പെ മോഡലുകളുടെ ബുക്കിങ്ങ് ആരംഭിച്ചു. ഈ മാസം ആദ്യമാണ് 2023 കെയിൻ, കെയിൻ കൂപ്പെ മോഡലുകൾ കമ്പനി അവതരിപ്പിച്ചത്. രണ്ടുമോഡലുകളിലും എക്സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്‍റീരിയർ പാടെ മാറിയിട്ടുണ്ട്.
പുതുക്കിയ ഹെഡ്‌ലാമ്പുകൾ, പുത്തൻ ടെയിൽ ലാമ്പ് ക്ലസ്റ്റർ, ടെയിൽ ഗേറ്റിൽ നിന്ന് ബമ്പറിലേക്ക് നമ്പർ പ്ലേറ്റ് ഷിഫ്റ്റ് എന്നിവയാണ് പുറംഭാഗത്തെ മാറ്റങ്ങൾ. മാട്രിക്സ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്. എന്നാൽ, എച്ച്.ഡി മാട്രിക്സ് എൽ.ഇഡി ഹെഡ്‌ലൈറ്റുകൾ ഓപ്‌ഷണൽ ആണ്. പുതിയ നിറങ്ങളിലും വാഹനം ലഭ്യമാവും. അലോയ് വീലിന്‍റെ ഡിസൈനിലും മാറ്റമുണ്ട്.
ഇരു മോഡലുകളുടെയും അകത്തളം കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 10.9 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഉൾവശത്തെ പ്രധാന സവിശേഷതകൾ.
കെയിൻ കൂപ്പെ
353 ബി.എച്ച്.പി കരുത്തും 500 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 3 ലിറ്റർ ടർബോ V6 എഞ്ചിനാണ് പോർഷെ കെയിനിന്‍റെ ഹൃദയം. മുൻ മോഡലിനേക്കാൾ 13 ബി.എച്ച്.പിയും 50 എൻ.എം ടോർക്കും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.