ബലേനോയിൽ ഹെഡ് അപ്പ് ഡിസ്പ്ലേയും; വേഗത, ആർ.പി.എം, സമയം, ഗിയർ പൊസിഷൻ എന്നിവ അനായാസം അറിയാം

പരിഷ്കരിച്ച ബലേനോയുടെ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ വാഹനത്തിന്റെ ടീസർ പുറത്തുവിട്ട് മാരുതി.  ആഡംബര വാഹനങ്ങളിൽ കാണപ്പെടുന്ന ഫീച്ചറുകളിൽ ഒന്നായ ഹെഡ് അപ്പ് ഡിസ്‍പ്ലേയും പുതിയ ബലേനോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഡ്രൈവറുടെ മുന്നിലെ ചെറിയ സ്ക്രീനിൽ വാഹനത്തിന്റെ ചില അടിസ്ഥാന വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സംവിധാനമാണ് ഹെഡ്അപ്പ് ഡിസ്​പ്ലേ. വേഗത, ആർ.പി.എം, സമയം, ഗിയർ പൊസിഷൻ എന്നിവ ഇതിലൂടെ അറിയാനാകും. ഡ്രൈവർക്ക് റോഡിൽ നിന്ന് കണ്ണെടുക്കാതെ എളുപ്പത്തിൽ വാഹന വിവരങ്ങൾ അറിയാം എന്നതാണ് ഹെഡ്അപ്പ് ഡിസ്‍പ്ലേയുടെ ഗുണം. 

മറ്റ് പ്രത്യേകതകൾ

എൽ.ഇ.ഡികളുടെ ധാരാളിത്തമാണ് വാഹനത്തിൽ കാണാവുന്നത്. എൽ.ഇ.ഡി ഡി.ആർ.എല്ലുകളോട് കൂടിയ പൂർണ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തിന്. കൂടാതെ, ക്രോം ഇൻസേർട്ട് ചെയ്ത പരിഷ്കരിച്ച ഗ്രില്ലും നൽകിയിട്ടുണ്ട്. പുതുക്കിയ എൽ.ഇ.ഡി ഫോഗ് ലൈറ്റുകൾ, എയർ ഡാം, മാറ്റംവരുത്തിയ ഫ്രണ്ട് ബമ്പർ എന്നിവയും ബലേനോയ്ക്ക് ലഭിക്കും.

വാഹനത്തിന്റെ ബുക്കിങ് മാരുതി നേരത്തേ ആരംഭിച്ചിരുന്നു. നെക്സ ഡീലർഷിപ്പുകൾവഴി വാഹനം ബുക്ക് ചെയ്യാം. ഫെബ്രുവരി 20ഓടെ പുതിയ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയുടെ ഗുജറാത്ത് പ്ലാന്റിലാണ് ബലേനോ നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ആദ്യബാച്ച് ബലേനാകൾ നിർമാണം പൂർത്തിയായി പ്ലാന്റിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഈ വർഷം പരിഷ്കരിക്കപ്പെടുന്ന മാരുതി മോഡലുകളിൽ ആദ്യത്തേതായിരിക്കും പുതിയ ബലേനോ. തുടർന്ന്​ എസ്​ ​േക്രാസ്​, ബ്രെസ്സ തുടങ്ങിയ മോഡലുകളും പുതുക്കിയിറക്കും.

ഹ്യുണ്ടായ് i20 പോലുള്ള എതിരാളികളെ നേരിടാൻ ബലേനോ മാരുതിയെ സഹായിക്കും. നിലവിലെ കാറിനെ അപേക്ഷിച്ച് 2022 ബലേനോയ്ക്ക് വില കൂടുതലായിരിക്കും. എങ്കിലും ഹ്യുണ്ടായ് i20 യ്‌ക്കെതിരെ ഇപ്പോഴും മത്സരാധിഷ്ഠിത വില നൽകുമെന്ന് മാരുതി അധികൃതർ പറയുന്നു, ഹൈ-സ്പെക്​ ടർബോ ഓട്ടോമാറ്റിക്കിന് 11.5 ലക്ഷം (എക്സ്-ഷോറൂം) വിലവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ബലേനോയെ കൂടുതൽ മത്സരാധിഷ്ഠിതമായി നിലനിർത്താനുള്ള ശ്രമത്തിൽ, വിലകൂടിയ സി.വി.ടി ഓട്ടോമാറ്റിക് നിർത്തലാക്കാനും സിംഗിൾ ക്ലച്ച് ഓട്ടോമാറ്റിക് അല്ലെങ്കിൽ എ.എം.ടി പോലുള്ള മോഡൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. എ.എം.ടി ഗിയർബോക്‌സിലേക്കുള്ള മാറ്റം വാഹനവില ഏകദേശം 60,000 രൂപ വരെ കുറക്കും. പാഡിൽ ഷിഫ്റ്ററുകൾ ബലേനോയിൽ എത്താൻ സാധ്യതയില്ല.

പരിഷ്​കരിച്ച സ്വിഫ്റ്റിനെപ്പോലെ ലളിതമായൊരു ഫെയ്‌സ്‌ലിഫ്റ്റല്ല ബലേനോക്ക്​​ ലഭിക്കുന്നത്​. ചോർന്ന ചിത്രങ്ങൾ അനുസരിച്ച് മുന്നിലെ വിശാലമായ പുതിയ ഗ്രില്ലും, പുനർരൂപകൽപ്പന ചെയ്​ത ഹെഡ്‌ലാമ്പുകളും ബോണറ്റും വാഹനത്തിനുണ്ട്. വാഹനത്തി​െൻറ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്​തു​. മുൻവശത്തുനിന്ന് നോക്കുമ്പോൾ, കാർ മുൻഗാമിയേക്കാൾ വീതിയുള്ളതായി തോന്നും. പുതുക്കിയ ടെയിൽഗേറ്റ്, ബമ്പർ, ബൂട്ട്-ലിഡ്, ടെയിൽ-ലാമ്പുകൾ എന്നിവയും മാറ്റങ്ങളിൽ​പ്പെടും. ആകർഷകമായ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിട്ടുണ്ട്​.

എൽ-ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളാണ്​ മറ്റൊരു പ്രത്യേകത​. വേരിയന്റ്​ അനുസരിച്ച് എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളും പ്രൊജക്​ടർ ഹെഡ്​ലാമ്പ്​ സജ്ജീകരണവും ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്​ത ഗ്രില്ല്​ ചിരിക്കുന്ന മുഖം വാഹനത്തിന്​ നൽകും. ഫ്രണ്ട് ബമ്പറിന് കോൺട്രാസ്റ്റ് ബ്ലാക്ക് പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള വിശാലമായ എയർഡാമും ഇരുവശത്തും ഫോഗ് ലാമ്പ് യൂനിറ്റുകൾക്കായി രണ്ട് പ്രത്യേക കമ്പാർട്ടുമെന്റുകളും ഉണ്ട്.

ഇന്റീരിയർ

ഏതാനും ആഴ്‌ചകൾക്കുമുമ്പ്​ പുറത്തുവന്ന ഇൻറീരിയർ ചിത്രങ്ങൾ അനുസരിച്ച്​ കാര്യമായ മാറ്റങ്ങൾ ഉള്ളിൽ കാണാനാകും. പൂർണമായും പരിഷ്​കരിച്ച ഡാഷ്‌ബോർഡാണ്​ വാഹനത്തിന്​ നൽകിയിട്ടുള്ളത്​​. എസി വെന്റുകൾ ഇപ്പോൾ തിരശ്ചീനമായി വി ആകൃതിയിലാണുള്ളത്​. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മധ്യത്തിലും സ്ഥാപിച്ചിരിക്കുന്നു.

നിലവിലെ 7.0-ഇഞ്ച് സ്​മാർട്ട്​ പ്ലേ സിസ്റ്റത്തേക്കാൾ വലുതാണ്​ പുതിയ സംവിധാനം. ഇൻറർനാഷനൽ മാർക്കറ്റിൽ ഇറങ്ങിയ എസ്​ ക്രോസിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും ഉൾപ്പെടുത്തുക. ഇത്​ 9.0-ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ളതാകുമെന്നാണ്​ സൂചന. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഫീച്ചർ ചെയ്യും​. സിം കാർഡോടുകൂടി സ്​മാർട്ട്​ കണക്​ട്​ സിസ്​റ്റമാകും ഒരു പ്രത്യേകത.

മാരുതി നിലവിൽ സുസുകി കണക്​ട്​ ടെലിമാറ്റിക്‌സ് സൊല്യൂഷൻ അതിന്റെ മോഡൽ ശ്രേണിയിലുടനീളം ഒരു ഓപ്ഷനായി വാഗ്​ദാനം ചെയ്യുന്നുണ്ട്​. എന്നിരുന്നാലും ഈ സിസ്റ്റം ഫീച്ചറുകളുടെ കാര്യമെടുത്താൽ പരിമിതമാണ്. പുതിയ ബലേനോയിൽ കൂടുതൽ ആധുനികമായ കണക്​ട്​ ഫീച്ചറുകൾ ഉൾപ്പെടുത്തും. സ്വിഫ്റ്റിലേതിന്​ സമാനമായിരിക്കും സ്റ്റിയറിംഗ് വീൽ. എ.സി നിയന്ത്രണ സ്വിച്ചുകളും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്​. അവ ഇഗ്നിസിലേതിന് സമാനമായി കാണപ്പെടും. ഇൻസ്ട്രുമെന്റ് ക്ലസ്റ്റൻ പൂർണമായും ഡിജിറ്റലാവാനും സാധ്യതയുണ്ട്​

എഞ്ചിനിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. നിലവിൽ രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന്​ കരുത്തേകുന്നത്. ഒന്ന് 83 എച്ച്‌പി ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്‌പി ഉത്പാദിപ്പിക്കുന്നതുമാണ്​. ഇവ അതേപടി നിലനിർത്തുമെന്നാണ്​ സൂചന. കാറിന്റെ ഫുൾ-ഹൈബ്രിഡ് പതിപ്പിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്​. ടാറ്റ, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ വന്നതോടെയാണ്​ ബലേനോ പരിഷ്​കരിക്കാൻ മാരുതി തീരുമാനിച്ചത്​.


Tags:    
News Summary - 2022 Maruti Baleno gets Heads Up Display: Bookings officially open ahead of February launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.