മുഖംമിനുക്കി ഹ്യുണ്ടായ് വെന്യു ജൂൺ 16ന് എത്തും

ഇന്ത്യൻ നിരത്തുകളിലെ ജനപ്രിയ മോഡലായ ഹ്യുണ്ടായ് വെന്യു മുഖംമിനുക്കി എത്തുന്നു. ലോഞ്ച് ചെയ്‌തത് മുതൽ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് ഇൗ കോംപാക്ട് എസ്.യു.വിയിൽ കമ്പനി മാറ്റങ്ങൾ വരുത്തുന്നത്. ഇൗയിടെ രൂപമാറ്റങ്ങളോടെ എത്തിയ ഹ്യൂണ്ടായ് ക്രെറ്റയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വെന്യു നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ജൂൺ 16ന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.

പുറംകാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത് മുൻഭാഗത്തും പിന്നിലുമാണ്. പുതിയ ഗ്രില്ലുകളാണ് മുൻവശത്തെ പ്രധാന മാറ്റം. മുൻഭാഗത്തെ ഡിെെസനിനോട് ചേർന്ന് നിക്കുന്നതാണ് പുതിയ ഗ്രില്ലിന്‍റെ രൂപകൽപ്പന. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം ഡി.ആർ.എല്ലുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി പുതിയ ഡിസൈനിലാണ് െെസഡ് ഇൻഡിക്കേറ്റർ ഉള്ളത്. മുൻവശത്തെ ഡിെെസനിൽ ഉണ്ടായ മാറ്റങ്ങൾ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകിയിട്ടുണ്ട്.




പിന്നീട് മാറ്റങ്ങൾ പ്രകടമാവുന്നത് പിൻഭാഗത്താണ്. പുതിയ ഡിെെസനിലാണ് ടെയിൽലൈറ്റ് ഒരുക്കിയത്. ഒരു വശത്ത് നിന്നും തുടങ്ങി മറുവശം വരെയെത്തുന്ന ടെയിൽലൈറ്റിന്റെ ഡിസൈൻ മനോഹരമാണ്. ഇത് പിൻവശത്തെ കൂടുതൽ സുന്ദരമാക്കുന്നു.പിൻവശത്തെ ബമ്പറും വലിയ രീതിയിൽ പുനർ നിർമ്മിച്ചിട്ടുണ്ട്. വശക്കാഴ്ചയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. മനോഹരമായ പുത്തൻ അലോയ് വീലുകളാണ് മറ്റൊരു ‍ആകർഷണം. വാഹനത്തിന്‍റെ ഉൾവശം ആകർഷകമായ നിറങ്ങളാലും രൂപകൽപ്പന കൊണ്ടും മികച്ചതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുവൽ, ഐ.എം.ടി, ഡി.സി.ടി ട്രാൻസ്മിഷനുകൾക്കൊപ്പം പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 2022 ഹ്യുണ്ടായ് വെന്യു തുടരും. കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, വരാനിരിക്കുന്ന 2022 മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയാവും വെന്യുവിന്‍റെ പ്രധാന എതിരാളികൾ.

2020-ലും 2021-ലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌.യു.വി ബ്രാൻഡായി ഞങ്ങളെ മാറ്റിയ ഇന്ത്യൻ ഉപഭോക്താക്കൾ, ഹ്യുണ്ടായിയിൽ തങ്ങളുടെ സ്നേഹവും വിശ്വാസവും അർപ്പിച്ചവെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ അൻസൂ കിം പറഞ്ഞു. ഉപഭോക്താക്കൾക്ക് ആവേശകരമായ വാഹനങ്ങൾ നൽകുന്നത് തുടരും. ഈ വർഷം ജൂണിൽ പുതിയ ഹ്യുണ്ടായ് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 2022 Hyundai Venue revealed; launch scheduled for June 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.