ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഹനമാണ് സ്വിഫ്റ്റ്. സ്വിഫ്റ്റ് കാറിന്റെ ജൈത്രയാത്ര ആരംഭിച്ചിട്ട് 2025ഓടെ 20 വർഷങ്ങൾ പൂർത്തിയാകുകയാണ്. ഈ 20 വർഷങ്ങൾക്കിടയിൽ 30 ലക്ഷം ഉപഭോക്താക്കളാണ് മാരുതി സ്വിഫ്റ്റ് കാർ സ്വന്തമാക്കിയത്. ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായാകും ഒരു ഇന്ത്യൻ നിർമ്മിത വാഹനത്തിന്റെ ഒരൊറ്റ മോഡലിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. അറിയാം മാരുതി സുസുക്കിയുടെ 20 വർഷത്തെ ജൈത്രയാത്ര.
2005ലാണ് മാരുതി സുസുകി ഇന്ത്യൻ വിപണിയിലേക്ക് സ്വിഫ്റ്റ് ഹാച്ച്ബാക്ക് കാറിനെ ആദ്യമായി അവതരിപ്പിക്കുന്നത്. 1298 സി.സി 4 സിലിണ്ടർ പെട്രോൾ എൻജിനിലാണ് സ്വിഫ്റ്റിനെ മാരുതി വിപണിയിൽ എത്തിച്ചത്. 87 ബി.എച്ച്.പി കരുത്തും 113 എൻ.എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന വാഹനം 5 സ്പീഡ് മാനുൽ ട്രാൻസ്മിഷനിലാണ് നിർമ്മിച്ചത്. 2005ൽ വാഹനം ആദ്യമായി വിപണിയിലെത്തിച്ചപ്പോൾ 4.41 ലക്ഷം രൂപയായിരുന്നു എക്സ് ഷോറൂം വില.
പിന്നീട് 2011ൽ കാര്യമായ മാറ്റങ്ങൾ വരുത്തി സ്വിഫ്റ്റിന്റെ രണ്ടാം തലമുറയെ മാരുതി വിപണിയിലെത്തിച്ചു. 1248 സി.സി 4 സിലിണ്ടർ പെട്രോൾ, ഡീസൽ എന്നീ രണ്ട് ഇന്ധന വകഭേദങ്ങളിലും രണ്ടാം തലമുറയിലെ സ്വിഫ്റ്റിനെ അവതിപ്പിക്കാൻ മരുതിക്ക് സാധിച്ചു. ഇത് 74 ബി.എച്ച്.പി കരുത്തിൽ 190 എൻ.എം മാക്സിമം ടോർക്ക് ഉൽപ്പാദിപ്പിച്ചു. ആറുവർഷത്തിന് ശേഷം അവതരിപ്പിച്ച മാരുതി സുസുക്കി സ്വിഫ്റ്റിന് 4.77 ലക്ഷം രൂപയായിരുന്നു എക്സ് ഷോറൂം വില.
2018ലാണ് സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മാർക്കറ്റിൽ എത്തുന്നത്. മിനി കൂപ്പറിന്റെ ഡിസൈനോടെ താരതമ്യം ചെയ്യാൻ കഴിയുന്ന ഈ സ്വിഫ്റ്റിനെ മാരുതി വിപണിയിലേക്ക് അഴിച്ചുവിട്ടു എന്നുവേണം പറയാൻ. 1.2 ലിറ്റർ വി.വി.ടി, 1197 സി.സി 4 സിലിണ്ടർ എൻജിനാണ് ബി.എസ് 6 വാഹനത്തിന്റെ കരുത്ത്. ഇത് 82 ബി.എച്ച്.പി പവറും 113 എൻ.എം ടോർക്കും ഉത്പാദിപ്പിച്ചു. മൂന്നാം തലമുറയിലെ സ്വിഫ്റ്റിലാണ് ആദ്യമായി ഓട്ടോമാറ്റിക് ഗിയർബോക്സ് മാരുതി അവതരിപ്പിച്ചത്. ഇതിന് 4.99 ലക്ഷം രൂപയായിരുന്നു എക്സ് ഷോറൂം വില.
2024 മേയ് 9നാണ് നാലാം തലമുറയിലെ സ്വിഫ്റ്റ് വിപണിയിൽ എത്തുന്നത്. 1197 സി.സി 1.2 ലിറ്റർ Z സീരീസ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 80 .46 ബി.എച്ച്.പി പവറും 111.7 എൻ.എം പീക്ക് ടോർക്കും ഉത്പാതിപ്പിക്കും. സി.എൻ.ജി, പെട്രോൾ എന്നീ രണ്ട് ഇന്ധന വകഭേദത്തിലാണ് നാലാം തലമുറയിലെ സ്വിഫ്റ്റ് ലഭിക്കുക. വാഹനത്തിൽ 9 ഇഞ്ചിന്റെ ടച്ച്സ്‌ക്രീൻ, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, ക്രൂയിസ് കണ്ട്രോൾ, സുരക്ഷ വർധിപ്പിക്കാൻ 6 എയർബാഗുകൾ എന്നിവ പുതിയ സ്വിഫ്റ്റിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.