ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് പനനൊങ്ക്

വേനൽ ആരംഭിച്ചതോടെ കേരളത്തിലെ പാതയോരങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്ന പനനൊങ്കിനെ നിങ്ങൾ കണ്ടിട്ടുണ്ടാകും, കഴിച്ചിട്ടുമുണ്ടാകും. മഞ്ഞ കലർന്ന തോടിനുളളിൽ കാണപ്പെടുന്ന വെളള കലർന്ന മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. ചതുരാകൃതിയിൽ കാണപ്പെടുന്ന ഇതിനെ ഐസ് ആപ്പിൾ എന്നും വിളിക്കാറുണ്ട്.

ജലാംശത്തിന്‍റെയും വിറ്റാമിൻ സിയുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും മികച്ച ഉറവിടമാണ് പനനൊങ്ക്. വേനൽക്കാലത്ത് മാത്രം ലഭ്യമായ പഴമാണിത്. ശരീരം തണുപ്പിക്കാനും ജലാംശം നിലനിർത്താനും പനനൊങ്ക് സഹായിക്കുന്നു. ഇത് ഒരുപാട് പോഷകഗുണങ്ങൾ നിറഞ്ഞതും നാരുകളാൽ സുലഭവുമാണ്. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് പനനൊങ്ക് ഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

കൂടാതെ ആരോഗ്യകരമായ ദഹനത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. ഉ‍യർന്ന ജലാംശവും കലോറിയുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ,ബി,സി, കാൽസ്യം, ഫോസ്പറസ്, ഇരുമ്പ്, സിങ്ക്, അ‍യൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും ഉറവിടം കൂടിയാണ് പനനൊങ്ക്.

ദഹനപ്രശ്ങ്ങൾ, മലബന്ധം, മനംപുരട്ടൽ എന്നിവക്കെല്ലാം ഫലപ്രദമായ ഒന്നാണിത്. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മന്മാർക്കും പ്രമേഹ രോഗികൾക്കും ധൈര്യമായി കഴിക്കാൻ പറ്റിയ പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നതൊടോപ്പം വിറ്റാമിൻ സി അടങ്ങിയിട്ടുളളതിനാൽ മികച്ച രോഗപ്രതിരോധശേഷിയും പ്രധാനം ചെയ്യുന്നു.

Tags:    
News Summary - Ice apple for those who want to lose weight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.