സംസ്ഥാനത്ത് നിലവിലുള്ള വാക്സിൻ സ്േറ്റാക്ക് 3.64 ലക്ഷം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 3.64 ലക്ഷം ഡോസ് വാക്സിന് മാത്രം. ഇതില്‍ 1,67,420 ഡോസ് കോവാക്സിനും 1,97,250 ഡോസ് കോവിഷീല്‍ഡ് വാക്സിനുമാണ്.
ഇതുവരെ ആകെ 79,33,869 ഡോസ് വാക്സിനുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇതില്‍ 61,69,310 ഡോസ് നല്‍കിയത് ആദ്യ ഡോസുകാര്‍ക്കും 17,64,559 ഡോസ് നല്‍കിയത് രണ്ടാം ഡോസുകാര്ക്കുമാണ്. കഴിഞ്ഞ ആഴ്ച കേന്ദ്രത്തില്‍നിന്ന് 4.75 ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തെത്തിയിരുന്നു. പ്രതിദിനം 1.2 ലക്ഷം വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ചുരുക്കം ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള വാക്സിന് മാത്രമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്. കൂടുതല്‍ ഡോസ് എത്തിയില്ലെങ്കില്‍ വാക്സിൻ വിതരണം വീണ്ടും പ്രതിസന്ധിയിലാകും.
രണ്ടാം ഡോസുകാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കുന്നത് 80 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ്. അതേസമയം 18 നും 45 നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.