വരും ആഴ്ചകള്‍ നിര്‍ണായകം -ഐ.എം.എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പ​ക അ​ട​ച്ചി​ട​ലു​ക​ള്‍ ഒ​ഴി​വാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ ഐ.​എം.​എ. അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ള്‍ നി​ര്‍ണാ​യ​ക​മാ​യ​തി​നാ​ല്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണ്. ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​ലം​ഭാ​വം ഉ​ണ്ടാ​കു​ന്നു. കൃ​ത്യ​മാ​യ രീ​തി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​ലും മ​റ്റു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ലും കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണം. ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം തി​രി​ച്ച​റി​യാ​നാ​വ​ശ്യ​മാ​യ ജ​നി​ത​ക ​ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​ക​ളും എ​സ്. ജീ​ന്‍ പ​ഠ​ന​ങ്ങ​ളും ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ല്‍ ക​രു​ത​ല്‍ ശ്ര​ദ്ധ ഉ​ണ്ടാ​ക​ണം.

ഡോ​ക്ട​ര്‍മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നി​ല​വി​ലെ എ​ണ്ണം അ​പ​ര്യാ​പ്ത​മാ​ണ്. ഹോം ​ഐ​സൊ​ലേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗാ​വ​സ്ഥ കൂ​ടു​ന്ന​വ​രെ വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന്​ ഐ.​എം.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The coming weeks are crucial - IMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.