ആന്റിബയോട്ടിക്കിനൊപ്പം മധുരം കഴിക്കുന്നവരാണോ? കുടലിന് നൽകുന്നത് ഇരട്ടി ആഘാതം
അണുബാധകൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ ശരീരത്തിലെ ഉപകാരികളായ സൂക്ഷ്മാണുക്കളെയും രോഗകാരികളായ ബാക്ടീരിയകളെയും വേർതിരിച്ചറിയാൻ ആന്റിബയോട്ടിക്കുകൾക്ക് സാധിക്കാറില്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. ആന്റിബയോട്ടിക് ചികിത്സയിലായിരിക്കുമ്പോൾ കഴിക്കുന്ന ആഹാരരീതി കുടലിലെ സൂക്ഷ്മാണു വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ച് പുതിയ പഠന റിപ്പോർട്ടുകൾ പുറത്തുവന്നു.
ആന്റിബയോട്ടിക് കഴിക്കുന്ന സമയത്ത് പഞ്ചസാരയും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കുടലിലെ എൻസൈമുകൾക്കും നല്ല ബാക്ടീരിയകൾക്കും ഉണ്ടാക്കുന്ന ആഘാതം ഇരട്ടിയാക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
സാധാരണ നിലയിൽ നമ്മുടെ ദഹനവ്യവസ്ഥയിൽ ധാരാളം സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ പരസ്പരം പോഷകങ്ങൾക്കായും അതിജീവനത്തിനായും മത്സരിച്ചാണ് നിലനിൽക്കുന്നത്. എന്നാൽ ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നശിക്കുകയും, മരുന്നുകളെ ചെറുക്കാൻ ശേഷിയുള്ള പ്രതിരോധശേഷിയുള്ള മിശ്രിതങ്ങൾ/സൂക്ഷ്മാണുക്കൾ മാത്രം അതിജീവിക്കുകയും ചെയ്യുന്നു. ആന്റിബയോട്ടിക് ഉപയോഗത്തോടൊപ്പം പഞ്ചസാര അടങ്ങിയ ആഹാരം കൂടിയാകുമ്പോൾ കുടലിന്റെ സന്തുലിതാവസ്ഥ പൂർണ്ണമായും തകരാറിലാകാൻ സാധ്യതയേറെയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.