മൂ​ത്രാ​ശ​യ​ത്തി​ൽ​നി​ന്ന്​ പു​റ​ത്തെ​ടു​ത്ത ക​ല്ല് 

മൂ​ത്രാ​ശ​യ​ത്തി​ൽ​നി​ന്ന്​ 350 ഗ്രാം ​തൂ​ക്ക​മു​ള്ള ക​ല്ല്​ പു​റ​ത്തെ​ടു​ത്തു

ഓ​മ​ശ്ശേ​രി: ശാ​ന്തി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ യൂ​റോ​ള​ജി​സ്​​റ്റ്​ ഡോ​ക്ട​ർ സ​ന്തോ​ഷ് വ​ർ​ഗീ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ മൂ​ത്രാ​ശ​യ​ത്തി​ലെ ഭീ​മ​ൻ ക​ല്ല് പു​റ​ത്തെ​ടു​ത്തു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി വേ​ദ​ന അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു രോ​ഗി.

അ​ടി​വ​യ​റി​ന് വേ​ദ​ന​യും ഭാ​ര​വും മൂ​ത്ര ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ​ത്. സ്കാ​നി​ങ്ങി​ലൂ​ടെ ക​ല്ലി​‍െൻറ വ​ലു​പ്പം തി​രി​ച്ച​റി​ഞ്ഞ്​ ശ​സ്​​ത്ര​ക്രി​യ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​ത്രാ​ശ​യ​ത്തി​ൽ​നി​ന്ന്​ ഏ​താ​ണ്ട് 10 സെ.​മീ​റ്റ​ർ വ​ലു​പ്പ​വും 350 ഗ്രാ​മോ​ളം തൂ​ക്ക​വു​മു​ള്ള ക​ല്ല് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.