സെപ്റ്റംബറിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങാനാകുമെന്ന് എയിംസ് മേധാവി

ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്ക് സെപ്റ്റംബറോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങാമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് എയിംസ് മേധാവിയുടെ പ്രതികരണം. കുട്ടികൾക്കായുള്ള ഫൈസർ, കോവാക്സിൻ, സൈഡസ് വാക്സിനുകൾ ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

42 കോടി ഡോസുകൾ രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ വർഷം അവസാനത്തോടെ മുതിർന്നവർക്കെല്ലാം വാക്സിൻ നൽകാനാണ് ശ്രമം.

12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് വാക്സിൻ നൽകി സെപ്റ്റംബറോടെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിെൻറ തലവൻ ഡോ. എൻ.കെ അറോറ നേരത്തെ പറഞ്ഞിരുന്നു.

18 വയസ്സിന്​ മുകളിലുള്ള 50 ശതമാനം പേർക്ക് ആദ്യ ഡോസ്​ നൽകി -മുഖ്യമന്ത്രി

സംസ്ഥാനത്ത്​ 18 വയസ്സിന് മുകളിലുള്ള 50 ശതമാനം പേർക്കും ഒരു ഡോസ് വാക്സിന്‍ നല്‍കിയതായി മുഖ്യമന്ത്രി. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്സിനേഷന്‍ നടത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ 70 ശതമാനം പേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹികപ്രതിരോധശേഷി കൈവരിച്ച് കോവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ കഴിയും. ഇതുവരെ 1.77 കോടിയിലധികം ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.