പള്‍സ് പോളിയോ തുള്ളിമരുന്ന്​ വിതരണം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം സ്ഥാ​ന​മെ​മ്പാ​ടും ഞാ​യ​റാ​ഴ്ച ന​ട​ക്കും. അ​ഞ്ചു​വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള 19,80,224 കു​ട്ടി​ക​ള്‍ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ല്‍കു​ക. ഇ​തി​ന് 22,288 ബൂ​ത്തു​ക​ള്‍ സ​ജീ​ക​രി​ക്കും. തു​ള്ളി​മ​രു​ന്ന് ന​ല്‍കാ​ന്‍ 46,663 സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രെ പ​രി​ശീ​ല​നം ന​ല്‍കി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, ന​ഗ​രാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, സ്കൂ​ളു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ ജ​ന​ങ്ങ​ള്‍ക്ക്‌ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

യാ​ത്രാ​വേ​ള​യി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ക്ക് വാ​ക്സി​ന്‍ ന​ൽ​കാ​ൻ​ 539 ട്രാ​ന്‍സി​റ്റ് ബൂ​ത്തു​ക​ള്‍, 283 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍, ഒ​മ്പ​ത് ഉ​ത്സ​വ/ മേ​ള​ക​ളി​ലെ ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യു​മു​ണ്ടാ​കും. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍, ബ​സ് ​സ്​​റ്റാ​ൻ​ഡ്, ബോ​ട്ടു​ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ട്രാ​ന്‍സി​റ്റ് ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക.

പ​ള്‍സ് പോ​ളി​യോ ദി​ന​ത്തി​ല്‍ ബൂ​ത്തു​ക​ളി​ലെ​ത്താ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ക്ക്‌ 29, 30 തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി ന​ല്‍കും. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ രാ​വി​ലെ എ​ട്ടി​ന് തൈ​ക്കാ​ട് മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍വ​ഹി​ക്കും. മ​ന്ത്രി സി.​പി. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ശ​ശി ത​രൂ​ര്‍ എം.​പി, മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്‌ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Pulse polio drops distribution today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.