ആയുഷ് വിഭാഗത്തിന് സാംക്രമിക രോഗ ചികിത്സ വിലക്ക്

തിരുവനന്തപുരം: കോവിഡും ചിക്കൻപോക്സുമടക്കം 30ഓളം സാംക്രമിക രോഗങ്ങൾ ചികിത്സിക്കുന്നതിൽനിന്ന് ആയുഷ് വിഭാഗത്തെ വിലക്കിയും അലോപ്പതിയിൽ മാത്രം പരിമിതപ്പെടുത്തിയും സർക്കാർ നിയമനിർമാണത്തിന്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ ഏകീകരിക്കാൻ സർക്കാർ അവതരിപ്പിച്ച 'കേരള പൊതുജനാരോഗ്യ ബില്ലി'ലാണ് ആയുഷ് വിഭാഗത്തെ അപ്രസക്തമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്.

സാംക്രമിക രോഗങ്ങൾ കണ്ടെത്തിയാൽ അലോപ്പതി വിഭാഗത്തിന് റിപ്പോർട്ട് ചെയ്ത് കൈമാറണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇത്തരം പകർച്ചവ്യാധികൾ ചികിത്സിച്ച് ഭേദമാക്കിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരവും ആയുഷ് വിഭാഗങ്ങൾക്ക് നഷ്ടപ്പെടും. ബില്ലിൽ പട്ടികയായി രേഖപ്പെടുത്തിയ അസുഖങ്ങൾക്കും കാലാകാലങ്ങളിൽ ഇനി നോട്ടിഫൈ ചെയ്യപ്പെടുന്നവക്കും അലോപ്പതി പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ ചികിത്സ പാടുള്ളൂവെന്ന് വരുന്നതോടെ ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രമുള്ള സംവിധാനമായി ആയുഷ് മാറും. റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പിഴയിടാമെന്നതാണ് മറ്റൊരു വ്യവസ്ഥ. ആയുർവേദവും ഹോമിയോയും യുനാനിയുമടക്കം ആറോളം ചികിത്സ വിഭാഗങ്ങളാണ് ആയുഷിൽ ഉൾപ്പെടുന്നത്. ഡിസ്പെൻസറികൾ, ആശുപത്രികൾ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 2500 ഓളം സർക്കാർ ആയുഷ് സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബിൽ നിയമമാകുന്നതോടെ ഈ ആരോഗ്യചികിത്സ കേന്ദ്രങ്ങൾക്കും 4500 ഓളം സർക്കാർ ആയുഷ് ഡോക്ടർമാർക്കും 20,000ത്തോളം സ്വകാര്യ മേഖലയിലെ ആയുഷ് ഡോക്ടർമാർക്കും സാംക്രമിക രോഗ ചികിത്സ വിലക്കുവരും. സംസ്ഥാനത്തെ ആയുഷ് കോളജുകളിൽനിന്ന് യോഗ്യത നേടി വർഷം പുറത്തുവരുന്നത് 2432 ഡോക്ടർമാരാണ്. പൊതുജനാരോഗ്യം ആധുനിക വൈദ്യത്തിന്‍റെ മാത്രം വിഷയമെന്ന നിലയിലാണ് ബില്ലിന്‍റെ പൊതുസമീപനമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

പൊതുജനാരോഗ്യ രംഗത്ത് ആയുഷ് ചികിത്സ ശാഖകൾ ചെയ്യുന്ന സേവനങ്ങൾ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം ബില്ലിൽ ഇല്ല. ഈ നിയമം അനുസരിച്ചുള്ള ഭരണസംവിധാനത്തിൽ ആയുഷ് വിഭാഗങ്ങൾക്ക് പങ്കാളിത്തം ലഭിക്കില്ലെന്നും വിമർശനമുണ്ട്. നിയമം പാസായാൽ ഭാരതീയ ചികിത്സ വകുപ്പിന്‍റെയും ഹോമിയോപ്പതി വകുപ്പിന്‍റെയും കീഴിലുള്ള വിപുലമായ സംവിധാനങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിന് പുറത്താകുമെന്നും ആശങ്കയുണ്ട്. 

ചികിത്സ വിലക്ക്​ സ്വാഭാവിക നീതിയുടെ നിഷേധം - കെ.ജി.എ.എം.ഒ.എഫ്​

തി​രു​വ​ന​ന്ത​പു​രം: ആ​യു​ർ​വേ​ദ​മു​ൾ​പ്പെ​ടു​ന്ന ആ​യു​ഷ് ചി​കി​ത്സ സ​മ്പ്ര​ദാ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യോ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ണെ​ന്നും 'കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ ബി​ൽ'​ ഇ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ തെ​ളി​വാ​ണെ​ന്നും കേ​ര​ള ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എ.​എം.​ഒ.​എ​ഫ്).

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​മാ​യ അ​ലോ​പ്പ​തി​യും പ​ര​മ്പ​രാ​ഗ​ത വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​യാ​യ ആ​യു​ഷും ചേ​ർ​ന്ന​താ​ണ് രാ​ജ്യ​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗം. അ​ലോ​പ്പ​തി-​ആ​യു​ഷ് ഡോ​ക്ട​ർ​മാ​ർ തു​ല്യ​രാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, കേ​ന്ദ്ര ആ​രോ​ഗ്യ ന​യം 2002, സം​സ്ഥാ​ന ആ​യു​ഷ് ആ​രോ​ഗ്യ ന​യം 2016, കേ​ന്ദ്ര ആ​രോ​ഗ്യ ന​യം -2017 എ​ന്നി​വ​യി​ലും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ര​ജി​സ്റ്റേ​ർ​ഡ് ആ​യു​ഷ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​രെ നി​യ​ന്ത്രി​ക്കു​ന്ന എ​ൻ.​എം.​സി ഐ.​എ​സ്.​എം ആ​ക്ടി​ലും അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​ക്ക് തു​ല്യ​മാ​ണ് ആ​യു​ഷ് ഡോ​ക്ട​ർ​മാ​രെ​ന്ന്​ പ​റ​യു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബി​ല്ലി​ലെ വി​വേ​ച​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ. ഇ​ത് സ്വാ​ഭാ​വി​ക നീ​തി​യു​ടെ നി​ഷേ​ധ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ബി​ൽ പ​രി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​ജി.​എ.​എം.​ഒ.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​എ​സ്. ദു​ർ​ഗ പ്ര​സാ​ദ്​ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Prohibition of treatment of infectious diseases for AYUSH community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.