ഡോ. പി.എം. വാര്യർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്​റ്റി

കോ​ട്ട​ക്ക​ൽ: ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ്ങ് ട്ര​സ്​​റ്റി​യാ​യി ഡോ. ​പി.​എം. വാ​ര്യ​രെ ട്ര​സ്​​റ്റ്​ ബോ​ർ​ഡ് യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ൽ ട്ര​സ്​​റ്റ്​ ബോ​ർ​ഡ് അം​ഗ​വും, ചീ​ഫ് ഫി​സി​ഷ്യ​നു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ആ​യു​ർ​വേ​ദ കോ​ള​ജി​ൽ നി​ന്ന്​ എം.​ഡി ബി​രു​ദം നേ​ടി​യ ഇ​ദ്ദേ​ഹം1969 ൽ ​അ​സി. ഫി​സി​ഷ്യ​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2007 മു​ത​ൽ ട്ര​സ്​​റ്റ്​​ബോ​ർ​ഡ് അം​ഗ​മാ​ണ്.

കേ​ര​ള ആ​യു​ർ​വേ​ദി​ക് സ്​​റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച് സൊ​സൈ​റ്റി ഗ​വേ​ണി​ങ്​ ബോ​ഡി അം​ഗം, ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ വി​ദ്യാ​പീ​ഠം സി​സ്​​റ്റം ഫെ​ല്ലോ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ധ​ന്വ​ന്ത​രി, ഭി​ഷ​ക് ​േശ്ര​ഷ്ഠ എ​ന്നീ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. പി​താ​വ്​: ചെ​റു​നെ​ല്ലി​ക്കാ​ട്ട് രാ​മ​വാ​രി​യ​ർ. മാ​താ​വ്​: പ​ന്നി​യ​മ്പ​ള്ളി വാ​രി​യ​ത്ത് പാ​ർ​വ​തി എ​ന്ന കു​ഞ്ഞു​കു​ട്ടി വാ​ര​സ്യാ​ർ. ഭാ​ര്യ: ഷൈ​ല​ജ മാ​ധ​വ​ൻ​കു​ട്ടി (സീ​നി​യ​ർ മാ​നേ​ജ​ർ മെ​റ്റീ​രി​യ​ൽ​സ്, കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല).

Tags:    
News Summary - PM Varier to succeed PK Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.