Posted On
date_range Updated On
date_range നിപ: 216 പേരെ സമ്പർക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി
കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. വ്യാഴാഴ്ച സമ്പർക്കപ്പട്ടികയിലുള്ളത് 649 പേർ. പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റിവ് ആണ്. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കോൾ സെന്ററിൽ നാല് ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,390 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. നിപ അവലോകന യോഗത്തില്‍ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.