Posted On
date_range Updated On
date_range മൂക്കിലൂടെ നൽകുന്ന വാക്സിന്റെ വില പ്രഖ്യാപിച്ചു; സർക്കാർ ആശുപത്രികളിൽ ജനുവരി മുതൽ ലഭ്യം
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിർമിച്ച പുതിയ നേസൽ വാക്സിൻ ഇൻകോവാക്കിന്റെ വില പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിൽ 800 രൂപക്കും സർക്കാർ ആശുപത്രികളിൽ 325 രൂപക്കുമാണ് വാക്സിൻ ലഭ്യമാവുക.
കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ പ്രതിരോധ മരുന്നുകൾ രണ്ട് ഡോക് പൂർത്തിയാക്കിയ 18 വയസിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായാണ് നാസൽ വാക്സിൻ നൽകുക. കോവിൻ സൈറ്റിലും ഇൻകോവാക് ഇടംപിടിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ നാസൽ വാക്സിനാണ് ഇൻകോവാക്. ജനുവരി അവസാനം മുതൽ സർക്കാർ ആശുപത്രികളിലും ബൂസ്റ്റർ ഡോസായി നാസൽ വാക്സിൻ ലഭ്യമാകും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ 800 രൂപക്ക് ഇന്നോവാക് ലഭ്യമാണ്.
ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ ഇൻകോവാകിന് കേന്ദ്രനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.