ഡോ. ​സി.​ഡി. ലീ​ന,

ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ർ

കേരളത്തെ ആയുർവേദത്തിന്‍റെ ഹബ്ബാക്കി മാറ്റും -മന്ത്രി വീണ ജോർജ്​

കാ​സ​ർ​കോ​ട്​: കേ​ര​ള​ത്തെ ആ​യു​ർ​വേ​ദ​ത്തി​ന്‍റെ ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ പ​റ​ഞ്ഞു. കാ​സ​ർ​കോ​ട്​ ക​ള​നാ​ട് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ പൊ​തു സം​ഘ​ട​ന​യാ​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ.​എം.​എ.​ഐ) 44ാമ​ത് സം​സ്ഥാ​ന കൗ​ൺ​സി​ൽ പൊ​തു സ​മ്മേ​ള​നം ഓ​ൺ​ലൈ​നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​സി.​ഡി. ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ​മ​ഗ്ര​ത​ക്ക്​ ആ​യു​ർ​വേ​ദം അ​നി​വാ​ര്യ​മെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ർ, ഡോ. ​ഡി. രാ​മ​നാ​ഥ​ൻ, ഡോ.​എ​സ്. ഗോ​പ​കു​മാ​ർ, ഡോ. ​വി.​ജെ. സെ​ബി, ഡോ. ​ദു​ർ​ഗാ പ്ര​സാ​ദ്, എ.​എം.​എ.​ഐ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഡോ. ​എ. ന​ളി​നാ​ക്ഷ​ൻ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​എം.​എ. അ​സ്മാ​ബി, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​കെ.​ആ​ർ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മി​ക​വു തെ​ളി​യി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ ഡോ.​എ​സ്. ഗോ​പ​കു​മാ​ർ, ഡോ.​ഒ.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, ഡോ.​എ.​കെ. ഷ​ഹ​ന, ഡോ. ​ര​ശ്മി പ്ര​മോ​ദ് എ​ന്നി​വ​ർ​ക്ക് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ ന​ൽ​കി.

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച മാ​ധ്യ​മ പു​ര​സ്കാ​രം കേ​ര​ള കൗ​മു​ദി കൊ​ച്ചി സ്‌​പെ​ഷ​ൽ ക​റ​സ്‌​പോ​ണ്ട​ന്‍റ്​ എം.​എ​സ്. സ​ജീ​വ​ന് സ​മ്മാ​നി​ച്ചു. ആ​യു​ർ​വേ​ദ ശാ​സ്ത്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന പു​സ്ത​ക​മാ​യ ഡോ.​സി.​കെ. ദി​വാ​ക​ര​ൻ ര​ചി​ച്ച ചി​കി​ത്സാ സം​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

മി​ക​ച്ച ആ​യു​ർ​വേ​ദ കോ​ള​ജ് മാ​ഗ​സി​നു​ള്ള പു​ര​സ്കാ​രം ന​ങ്ങേ​ലി​ൽ ആ​യു​ർ​വേ​ദ കോ​ള​ജ് മാ​ഗ​സി​നും മി​ക​ച്ച സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജി​ല്ല​ക​ൾ​ക്കു​ള്ള വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​സി.​ഡി. ലീ​ന (പ്ര​സി​ഡ​ന്‍റ്​ -തി​രു​വ​ന​ന്ത​പു​രം), ഡോ. ​കെ.​എ​സ്. വി​ഷ്ണു​ന​മ്പൂ​തി​രി (വൈ​സ്​ പ്ര​സി.), ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ർ (ജ​ന.​സെ​ക്ര​ട്ട​റി- ക​ണ്ണൂ​ർ), ഡോ. ​സി​രി സൂ​ര​ജ്, ഡോ. ​ഷ​ബീ​ൽ ഇ​ബ്രാ​ഹിം, ഡോ.​ബി. രാ​ജേ​ഷ് (സെ​ക്ര​ട്ട​റി​മാ​ർ), ഡോ. ​കെ.​എം. മു​ഹ​മ്മ​ദ് റാ​സി (ട്ര​ഷ​റ​ർ-​വ​യ​നാ​ട്), ഡോ. ​എം.​എ. അ​സ്മാ​ബി (വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ), ഡോ. ​ടി​ന്‍റു എ​ലി​സ​ബ​ത്ത് ടോം (​വ​നി​ത ക​ൺ​വീ​ന​ർ).

Tags:    
News Summary - Kerala will be made the hub of Ayurveda - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.