ന്യൂഡൽഹി: 2025 ൽ ക്ഷയരോഗം നിർമാർജനം ചെയ്യുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. രാജ്യത്ത് നിലവിൽ ടി.ബി വ്യാപനവും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ രാജ്യത്തിന് സാധിച്ചുവെങ്കിലും നിർമാർജനത്തിന് അടുത്തെത്താൻ കഴിഞ്ഞിട്ടില്ല.
2024 ൽ രാജ്യത്ത് 27.1 ലക്ഷം ടി.ബി കേസുകളാണ് റെക്കോഡ് ചെയ്യപ്പെട്ടത്. മൂന്ന് ലക്ഷം മരണവുമുണ്ടായി. ഇത് നിലവിൽ ലോകത്തെ ഏറ്റവും വലിയ കണക്കാണ്. ലോകാരോഗ്യ സംഘടനയുടെ അവലോകന കണക്കിലാണ് ഇത് കാണുന്നത്.
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിനെക്കാൾ 80 ശതമാനം കേസുകൾ പുതുതായി റെക്കോഡ് ചെയ്യപ്പെടുന്ന വൻ ബാധ്യതയായ രാജ്യങ്ങളുടെ ഗണത്തിൽ എട്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ ഉള്ളത്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാൽ അതേസമയം ലോകരോഗ്യ സംഘടന ഇന്ത്യയുടെ കണക്കുകൾ പുറത്തുവിട്ടിട്ടുമുണ്ട്.
കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിനിടയാക്കിയ പകർച്ചവ്യാധിയായിരുന്നു ടി.ബി എന്നതും ശ്രദ്ധേയം. 10.7 മില്യൻ ആളുകളെയാണ് ലോകത്ത് കഴിഞ്ഞ വർഷം ടി.ബി പിടികൂടിയത്. ഇതിൽ 1.23 മില്യൻ മരണത്തിന് കീഴങ്ങി.
2018 ലാണ് രാജ്യം 25 ൽ ടി.ബി മുക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ലോകം ടി.ബി മുക്തമാകുമെന്ന് പ്രഖ്യാപിച്ചതിനും അഞ്ചു വർഷം മുമ്പ് ഇന്ത്യ ആ നേട്ടം കൈവരിക്കുമെന്ന പ്രഖ്യാപനത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
എന്നാൽ 2015 ലെ നിരക്ക് പ്രകാരം പുതുതായി രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ 80 ശതമാനം കുറവ് വരുത്താനും മരിക്കുന്നവരിൽ 90 ശതമാനം കുറവ് വരുത്താനും രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ലോകരോഗ്യ സംഘടനയുടെ കണക്കുപ്രകാരം നിർമാർജനം എന്നാൽ ഒരു മില്യനിൽ ഒരു കേസിൽ താഴെ എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.